1 GBP = 103.16

പാർട്ടിയിലെ യൂദാസുമാർക്ക് അണികളുടെ വക ശവപ്പെട്ടി

പാർട്ടിയിലെ യൂദാസുമാർക്ക് അണികളുടെ വക ശവപ്പെട്ടി

കൊച്ചി: കേരളകോണ്‍ഗ്രസിനും മാണിക്കും മുന്നില്‍ അടിയറവ് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികളുടെ പ്രതിഷേധം ശക്തമാകുന്നു. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിനുമുമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഫോട്ടോകള്‍ വെച്ച ശവപ്പെട്ടിയുമായാണ് പ്രവര്‍കത്തകരുടെ പ്രതിക്ഷേധം. ഇവര്‍ക്കെതിരെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

അതേസമയം അണികള്‍ക്ക് പുറമെ പാര്‍ട്ടിയിലെ മറ്റ് നേതാക്കളും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസനും അടങ്ങുന്ന മൂവര്‍ സംഘത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് സീറ്റ് ഏകപക്ഷീയമായി കേരള കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നില്‍ ഈ നേതാക്കളാണ് എന്ന ആരോപണമാണ് ഗ്രൂപ്പ് ഭേദമന്യേ മറ്റ് നേതാക്കള്‍ ഉന്നയിക്കുന്നത്. സീറ്റ് വിട്ടു നല്‍കിയതിന് പുറമെ പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുത്തതിലുള്ള അമര്‍ഷവും ഇവര്‍ക്കുണ്ട്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളില്‍ പലരും ചാനലിലൂടെയാണ് തീരുമാനം അറിഞ്ഞതെന്നതും മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഇക്കാര്യം സംബന്ധിച്ച സൂചന നല്‍കിയത് തീരുമാനത്തിന്റെ തലേ ദിവസമാണെന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more