1 GBP = 103.87

ക്ലിഫ്ടന്‍ ഡയോസിസ് സീറോ മലബാര്‍ സമൂഹം പിറവി തിരുനാളിന്റെ ഒരുക്കത്തില്‍’

ക്ലിഫ്ടന്‍ ഡയോസിസ് സീറോ മലബാര്‍ സമൂഹം പിറവി തിരുനാളിന്റെ ഒരുക്കത്തില്‍’

ലോകമെങ്ങും ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന വേളയില്‍, സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷ തിരുപ്പിറവി തിരുനാളിനായി ക്ലിഫ്ടണ്‍ ഡയോസിസ് സീറോ മലബാര്‍ സമൂഹം ഒരുങ്ങുന്നു.

ക്ലിഫ്ടണ്‍ ഡയോസിസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ (സി.ഡി.എസ്.എം.സി.സി) വിവിധ സെന്ററുകളില്‍ പിറവി തിരുനാള്‍ കര്‍മങ്ങള്‍ സീറോ മലബാര്‍ രീതിയില്‍ ഉണ്ടായിരിക്കുന്നതാണ്.

ഇക്കഴിഞ്ഞ 2 -3 ആഴ്ചകളിലായി സി.ഡി.എസ്.എം.സി.സിയുടെ 9 മാസ് സെന്ററുകളിലായി ഫാ് ഷാജി തുമ്പേച്ചിറയില്‍ അച്ചന്റെ നേതൃത്വത്തില്‍ ക്രിസ്മസിന്റെ ഒരുക്കമായിട്ട് അനുഗ്രഹപ്രദമായ വാര്‍ഷിക ധ്യാനം നടത്തിയിരുന്നു. അതുവഴി എല്ലാവര്‍ക്കും ദൈവപുത്രന്റെ തിരുപ്പിറവിക്കായി ഒരുങ്ങുവാനും പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ആ ലാളിത്യം നമ്മുടെ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട്, നമ്മുടെ ഹൃദയങ്ങളെ നൈര്‍മല്യമുള്ള ഒരു പുല്‍ക്കൂടായി രൂപാന്തരപ്പെടുത്തുവാനും, ഉണ്ണിയേശുവിനെ നമ്മുടെ ഹൃദയത്തില്‍ ജനിപ്പിക്കുവാനും അതുവഴി സ്‌നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

സി.ഡി.എസ്.എം.സി.സിയുടെ വിവിധ സെന്ററുകളില്‍ ആഘോഷമായ തിരുപ്പിറവി കര്‍മങ്ങള്‍ സീറോ മലബാര്‍ രീതിയില്‍ ഉണ്ടായിരിക്കുന്നതാണ്. സമയവും സ്ഥലവും താഴെ കൊടുക്കുന്നു.

ഗ്ലോസ്റ്ററില്‍ ഇന്ന് വൈകിട്ട് 7.30 ന് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് മാറ്റ്‌സണില്‍ വച്ച് ഫാ. ജോയി വയലില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

ബ്രിസ്റ്റോളില്‍ ഇന്ന് രാത്രി 11.30 ന് സെന്റ് ജോസഫ് ചര്‍ച്ച് ഫിഷ്‌പോണ്ടില്‍ വച്ച് ഫാ. പോള്‍ വെട്ടിക്കാട്ട് അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും.

ചെല്‍ട്ടന്‍ഹാമില്‍ ഇന്ന് രാത്രി 8.30ന് സെന്റ് മോര്‍ ചര്‍ച്ച്, പ്രിന്‍സസ് എലിസബത്ത് വേയില്‍ വെച്ച് ഫാ. സക്കറിയ കാഞ്ഞുപറമ്പില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

ഈ പിറവി തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് (സിഡിഎസ്എംസിസി ചാപ്ലിന്‍), കൈക്കാരന്മാരായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റ്യനും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വാര്‍ത്ത’ ഫിലിപ്പ് കണ്ടോത്ത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more