1 GBP = 103.69
breaking news

ക്ലേ ക്രോസ്, ഡെർബി, നോട്ടിങ്ഹാം എന്നിവടങ്ങളിൽ ക്രിസ്തുമസ് പാട്ടു കുർബാനയും തിരുക്കർമ്മങ്ങളുടെയും സമയക്രമം….

ക്ലേ ക്രോസ്, ഡെർബി, നോട്ടിങ്ഹാം എന്നിവടങ്ങളിൽ ക്രിസ്തുമസ് പാട്ടു കുർബാനയും തിരുക്കർമ്മങ്ങളുടെയും സമയക്രമം….

ഫാ. ബിജു കുന്നയ്‌ക്കാട്ട്

നോട്ടിംഗ്ഹാം: സകല ജനത്തിനും സന്തോഷവും രക്ഷയും പ്രദാനം ചെയ്ത് മനുഷ്യനായി മണ്ണിലവതരിച്ച ദൈവപുത്രൻ ഈശോയുടെ തിരുപ്പിറവിയുടെ ആഘോഷങ്ങൾ നോട്ടിംഗ്ഹാമിന്റെ വിവിധ ഭാഗങ്ങളിലുള്ള വി. കുർബാന സെന്ററുകളിൽ നടക്കുന്നു. ക്ലേ ക്രോസ് സെന്റ്. പാട്രിക്ക് & സെന്റ്. ബ്രിഡ്ജെറ്റ് കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് വൈകീട്ട് 6 മണിക്ക് തിരുപ്പിറവിയുടെ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ പാറി. കുർബാന അർപ്പിക്കപ്പെടും. (പള്ളിയുടെ വിലാസം: 50 Thanet Street , Clay Cross , Chesterfield , S459JT )

ഡെർബി സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തിൽ പാതിരാ കുർബ്ബാനയോടനുബന്ധിച്ചു നടക്കുന്ന തിരുക്കർമ്മങ്ങൾ ഇന്ന് വൈകീട്ട് 10.30ന് കുട്ടികളുടെയും മുതിർന്നവരുടെയും കരോൾ ഗാനങ്ങളോടെ ആരംഭിക്കും. തുടർന്ന് ആഘോഷമായ ക്രിസ്തുമസ് പാട്ടു കുർബാനയും തിരുപ്പിറവിയുടെ ആഘോഷങ്ങളും നടക്കും. (പള്ളിയുടെ വിലാസം: St . Joseph s Catholic Church, Burton Road , Derby , DE11TJ)

നോട്ടിങ്ഹാം സെന്റ് അൽഫോൻസാ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ പിറവിയുടെ തിരുക്കർമ്മങ്ങളും ആഘോഷമായ ക്രിസ്തുമസ് കുർബാനയും നാളെ (തിങ്കൾ) ഉച്ച കഴിഞ്ഞു 2 മണി മുതൽ സെന്റ്. പോൾസ് കാത്തലിക് ചർച്ച്, ലെന്റൻ ബോൽവാർഡ് ദേവാലയത്തിൽ നടക്കും. വി. കുർബാനയ്ക്കും കുട്ടികളുടെ കരോൾ ഗാനം അവതരിക്കപ്പെടും. തുടർന്ന് ഇടവകയിലെ വിവിധ വാർഡുകളുടെ സൗഹൃദ കരോൾ മത്സരവും ഉണ്ടായിരിക്കും. തുടർന്ന് പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുപ്പിറവിയുടെ രംഗാവിഷ്കാരം, ക്രിസ്തുമസ് പാപ്പായുടെ സന്ദേശം തുടങ്ങിയവയും നടക്കും.

തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. ബിജു കുന്നയ്‌ക്കാട്ട്, കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം പ്രതിനിധികൾ, വോളന്റിയേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും. തിരുക്കർമ്മങ്ങളിൽ പങ്കു ചേരാനും ഈശോയുടെ തിരുജനനത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാനും ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
(നോട്ടിങ്ഹാം പള്ളിയുടെ വിലാസം: St . Paul’s Roman Catholic Church , Lenton Boulevard , Nottingham , NG72BY )

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more