യൂബര്‍ ടാക്‌സി സമരം ഉദ്ഘാടനം ചെയ്യാനെത്തിയ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റിന് കുത്തേറ്റു


യൂബര്‍ ടാക്‌സി സമരം ഉദ്ഘാടനം ചെയ്യാനെത്തിയ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റിന് കുത്തേറ്റു

സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാലാരിവട്ടത്ത് ഓട്ടോ റിക്ഷാ, ടാക്‌സി തൊഴിലാളികളുടെ യൂബര്‍ ടാക്സിക്കെതിരെയുള്ള സമരം ഉദ്ഘാടനം ചെയ്ത ശേഷം നടന്നു വരുന്നതിനിടയിലാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ കഴുത്തിലെ ഒരു ഞരമ്പിന് മുറിവേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗോപിനാഥിനെ കുത്തിയ വടകര സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല, പാലാരിവട്ടം പോലീസ് സ്റ്റേഷനിലുള്ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317