1 GBP = 103.78
breaking news

കോതമംഗലത്ത് സിനിമ പ്രവര്‍ത്തകനെ തലയറത്ത് കൊന്നു

കോതമംഗലത്ത് സിനിമ പ്രവര്‍ത്തകനെ തലയറത്ത് കൊന്നു

സിനിമ – സീരിയല്‍ അണിയറ പ്രവര്‍ത്തകനായ ജയകൃഷ്ണനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതി നേര്യമംഗലം പുതുക്കുന്നേല്‍ ജോബി പൊലീസില്‍ കീഴടങ്ങി. കോതമംഗലം ബസ് സ്റ്റാന്‍ഡിന് പിന്നില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു കൊലപാതകം.

തല മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. തലയിലും കഴുത്തിലും ഉള്‍പ്പെടെ ആഴത്തിലുള്ള 19 മുറിവുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി വെള്ളിയാഴ്ച രാവിലെ കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

മദ്യപിച്ചുണ്ടായ വാക്കേമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊല നടത്തിയ ശേഷം ജോബി അതേ അടുക്കളയില്‍ ഉറങ്ങുകയും വെള്ളിയാഴ്ച രാവിലെ ഏഴോടെ കുളിച്ച് വസ്ത്രം മാറി, മുറി പൂട്ടി താക്കോലുമായാണ് ജോബി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more