1 GBP = 103.73
breaking news

സിഐഎ ഡയറക്ടറായി ജിനാ ഹാസ്പല്‍ ചുമതലയേറ്റു

സിഐഎ ഡയറക്ടറായി ജിനാ ഹാസ്പല്‍ ചുമതലയേറ്റു

വാഷിംഗ്ടണ്‍: സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ) ഡയറക്ടറായി ജിനാ ഹാസ്പല്‍ ചുമതലയേറ്റു. യുഎസിലെ ആദ്യ വനിതാ സിഐഎ മേധാവിയാണ് ജിന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തണയോടുകൂടി മത്സരിച്ച ജിനയ്ക്ക് കഴിഞ്ഞ ആഴ്ച 45 നെതിരെ 54 വോട്ടുകളുടെ പിന്തുണയാണ് ലഭിച്ചത്.

നേരത്തെ തായ്‌ലാന്‍ഡിലെ യുഎസ് ജയില്‍ നടത്തിപ്പുകാരിയായിരുന്ന ജിന ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥയായിരുന്നു. തടവുകാരെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ജിനയ്‌ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. 1985 ലാണ് ജിന സിഐഎയില്‍ ചേരുന്നത്.

സിഐഎ ഡയറക്ടറായിരുന്ന മൈക്ക് പോംപിയോ സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ സാഹചര്യത്തിലാണ് ജിനയെ തല്‍സ്ഥാനത്തേക്ക് പരിഗണിച്ചത്. സിഐഎയുടെ ആദ്യ വനിതാ മേധാവിക്ക് ആശംസകള്‍ നേരുന്നുവെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more