ബ്രിസ്റ്റോളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷപരിപാടികള്‍ നാളെ…


ബ്രിസ്റ്റോളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷപരിപാടികള്‍ നാളെ…

ആധുനിക ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം മരവിച്ച മനുഷ്യത്വത്തിന്റെയും കീറി മുറിച്ച ബന്ധങ്ങളുടെയും മധ്യത്തിലേക്ക് സമാധാന സന്തുലിത സാഹോദര്യ നിറങ്ങളാല്‍ പൂരിതമായ ലോക രക്ഷകനെ നമുക്ക് എളിമയും വിശുദ്ധിയും നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യാം. ബ്രിസ്റ്റോളില്‍ സൗത്ത്മീഡ് ഗ്രീന്‍ വേ സെന്ററില്‍ നാളെ (ഡിസംബര്‍ 17) 4 മണി മുതല്‍ 9 മണി വരെ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് – പുതുവത്സര ആഘോഷപരിപാടികള്‍ നടക്കുന്നു.

15 ഫാമിലി യൂണിറ്റുകള്‍ ചേര്‍ന്നവതരിപ്പിക്കുന്ന വിവിധ നേറ്റിവിറ്റി കലാപരിപാടികളും സ്‌കിറ്റുകളും കരോള്‍ ഗാനങ്ങളും ആഘോഷപരിപാടികള്‍ക്ക് കൂടുതല്‍ വര്‍ണ്ണ പകിട്ടേകും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. മാത്യു ചൂരപ്പൊയ്കയിലായിരിക്കും പ്രധാന അതിഥി. ഡീന്‍ & പാരീഷ് പ്രീസ്റ്റ് ഓഫ് സെന്റ്. പാട്രിക്ക് ചര്‍ച്ച് റവ. ഫാ. ഗ്രിഗറി ഗ്രാന്റിന്റെ സാന്നിധ്യം ഈ ആഘോഷത്തിന് മാറ്റ് കൂട്ടും. ഈ വര്‍ഷം ജിസിഎസ്സിയും എ ലെവലും പാസായവര്‍ക്കും നല്ല വിജയം കരസ്ഥമാക്കിയവര്‍ക്കും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കി അനുമോദിക്കും. പരിപാടികള്‍ക്ക് ശേഷം സ്‌നേഹവിരുന്നുണ്ടാകും.

മനുഷ്യ മക്കളോടുള്ള സ്‌നേഹം നിമിത്തം മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍ നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചു കൊണ്ട് STSMCC ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടും ട്രഷറിമാരായ റോയി സെബാസ്‌ററ്യനും സജി മാത്യുവും എല്ലാ കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്രിസ്തുമസ് ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നു.

വാര്‍ത്ത: സിസ്റ്റര്‍. ലീന മേരി

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 376