1 GBP = 103.87

യുകെ മലയാളികൾക്കായി ഗർഷോം ടിവി യും അസാഫിയൻസും ചേർന്നൊരുക്കുന്ന എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം ,ഒന്നാം സമ്മാനം ആയിരം പൗണ്ട്….. മുഖ്യാതിഥി ആയി മാർ ജോസഫ് സ്രാമ്പിക്കൽ

യുകെ മലയാളികൾക്കായി ഗർഷോം ടിവി യും അസാഫിയൻസും  ചേർന്നൊരുക്കുന്ന എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം ,ഒന്നാം സമ്മാനം ആയിരം പൗണ്ട്….. മുഖ്യാതിഥി ആയി മാർ ജോസഫ് സ്രാമ്പിക്കൽ

ബിബിൻ എബ്രഹാം
കവൻട്രി: യുകെയിലെ വിവിധ സഭാ വിഭാഗങ്ങളിൽ പെട്ട ഗായക സംഘങ്ങളെ കോർത്തിണക്കി യുകെ മലയാളികളുടെ സ്വന്തം ചാനലായ ഗർഷോം ടിവിയും , ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ അസാഫിയൻസും ചേർന്ന് എക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ മത്സരം നടത്തുന്നു . ഡിസംബർ പതിനാറാം തീയതി കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ കരോൾ ഗാന മത്സരത്തിൽ വിജയികൾ ആകുന്നവർക്കു ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ഒന്നാം സമ്മാനം £1000 , രണ്ടാം സമ്മാനം £500 , മൂന്നാം സമ്മാനം £ 250 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിതിയായി പങ്കെടുത്തു ക്രിസ്മസ് സന്ദേശം നൽകും . കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യുകെയിൽ ആദ്യമായി നടത്തുന്ന ഈ കരോൾ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും.
കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസഫിയാൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. ഡിസംബർ പതിനാറിന് വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെ നടക്കുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള യുകെയിലെ വിവിധ ഗായക സംഘ ങ്ങൾ താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07828 456564, 07958236786

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more