1 GBP = 103.83
breaking news

പൊലീസ് വീണ്ടും കുരുക്കില്‍; പാലക്കാട്ട് യുവാവ് ജീവനൊടുക്കി, പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

പൊലീസ് വീണ്ടും കുരുക്കില്‍; പാലക്കാട്ട് യുവാവ് ജീവനൊടുക്കി, പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

പാലക്കാട്: കൊച്ചി വരാപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമായിരിക്കെ കേരള പൊലീസിനെ വീണ്ടും പ്രതിരോധത്തിലാക്കി പാലക്കാട്ട് നിന്നും ഒരു മരണംകൂടി. ചി​റ്റൂ​ര്‍ പ​ള്ള​ത്തേ​രി സ്വ​ദേ​ശി സ​ന്തോ​ഷ് ജീവനൊടുക്കിയ കേസിലാണ് പൊലീസിന് നേര്‍ക്ക് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

ഇന്ന് ഉച്ചക്ക് ശേഷം വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്.

കെഎസ്‌ആര്‍ടിസി ബ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​കേ​സി​ല്‍ സ​ന്തോ​ഷ് പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ടി​രുന്നെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന ധാ​ര​ണ​യി​ല്‍ വി​ഷ​യം ഒ​ത്തു​തീ​ര്‍​പ്പാ​ക്കിയിരുന്നു. എന്നാല്‍ പറഞ്ഞിരുന്ന സമയപരിധിക്കുള്ളില്‍
ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സ​ന്തോ​ഷി​നു ക​ഴി​ഞ്ഞി​ല്ല. ഈ ​പ​ണം അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ക​സ​ബ സ്റ്റേ​ഷ​ന്‍ എ​സ്‌ഐ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും ഇതേതുടര്‍ന്നാണ് സന്തോഷ് ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഇന്ന് ഉ​ച്ച​യ്ക്ക് സ​ന്തോ​ഷി​നെ ക​സ​ബ എ​സ്‌ഐ വി​ളി​ക്കു​ക​യും പൊലീസ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​ര​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more