1 GBP = 103.21

ഇന്ത്യ-ചെെനാ അതിർത്തി വിഷയത്തിൽ നിലപാട് കർശനമാക്കി ചെെനീസ് പ്രസിഡന്റ്

ഇന്ത്യ-ചെെനാ അതിർത്തി വിഷയത്തിൽ നിലപാട് കർശനമാക്കി ചെെനീസ് പ്രസിഡന്റ്

ബീജിംഗ: ഇന്ത്യ-ചെെനാ അതിർത്തി വിഷയത്തിൽ നിലപാട് കർശനമാക്കി ചെെനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. അരുണാചൽപ്രദേശിനടുത്തുള്ള ടിബറ്റൻ ഗ്രമമായ ലുൻസെയിലെ പരമ്പാരാഗത കുടുംബങ്ങൾക്കാണ് ചിൻപിംഗ് നിർദേശം നൽകിയത്. ചെെനയുടെ സ്വന്തം പ്രദേശം സംരക്ഷിക്കുകയും അതുവഴി പ്രദേശത്തിന്റെ വികസനത്തിനും ശ്രമങ്ങളുണ്ടാകണമെന്നും പ്രസിഡന്റ് കത്തിലൂടെ ഓർമ്മിപ്പിച്ചു.
മേഖലയിൽ സമാധാനമുണ്ടായില്ലെങ്കിൽ അത് അവിടെ താമസിക്കുന്നവരുടെ ജീവിതത്തിനും പ്രശ്‌നമുണ്ടാകുമെന്ന് അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ചെെനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരസ്ഥാനത്തേക്ക് വീണ്ടും സ്ഥാനമേറ്റതിന് പിന്നാലെയാണ് ചിൻപിംഗിന്റെ നിർദേശം.

പ്രദേശത്തിന് കീഴിലുള്ള ലുൻസെയിൽ ജീവിക്കുന്ന ഇടയകുടുംബത്തിനാണ് ചിൻപിംഗ് കത്തയിച്ചിരിക്കുന്നത്. പ്രസിഡന്റിന് ലുൻസെയിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രസിഡന്റിന്റെ പരാമർശങ്ങൾ. കൂടുതൽ ഇടയരെ പ്രദേശത്തേക്ക് കൊണ്ടുവന്ന് അവിടെ വേരുറപ്പിക്കാനും അതുവഴി ലുൻസെയുടെ കാവൽക്കാരനാകാനും പ്രസി‌ഡന്റിന്റെ ആഹ്വാനമുണ്ട്. ടിബറ്റിൽ ഹിമാലയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ലുൻസെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more