1 GBP = 104.13

ഇന്ത്യൻ സൈനിക രഹസ്യം ചോർത്താൻ ചൈനീസ് ആപ്പുകൾ

ഇന്ത്യൻ സൈനിക രഹസ്യം ചോർത്താൻ ചൈനീസ് ആപ്പുകൾ

ന്യൂഡൽഹി: മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ചൈന ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർത്തുന്നതായി ഇൻഡലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകി. അതിനാൽ സൈനികരുടെ മൊബൈലിൽ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയോ സ്‌മാർട്ട് ഫോണുകൾ ഫോർമാറ്റ് ചെയ്യകുകയോ വേണമെന്ന് ഇൻഡലിജൻസ് ഡി.ഐ.ജി നിയന്ത്രണ രേഖയിലെ സൈനികർക്ക് നേരിട്ട് നിർദ്ദേശം നൽകി.

വി ചാറ്റ്, ട്രൂകോളർ, വെയ്ബോ, യു.സി ബ്രൗസർ, യു.സി ന്യൂസ് തുടങ്ങിയ 42 ചെെനീസ് ആപ്ലിക്കേഷനുകൾ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കി. ഇത്തരം ആപ്ലിക്കേഷനിലൂടെ വ്യക്തിപരമായ വിവരങ്ങളും ചെെനയ്‌ക്ക് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് അപകടകരമാവും വിധം മാറുമെന്നുമാണ് മുന്നറിയിപ്പ്.

ദോക്‌ലാം സന്ദർശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിർത്തി സുരക്ഷാ സേനയെ കൂടാതെ വിവിധ സെെനിക ഓഫീസർമാരോടും ഇത്തരം ആപ്ലിക്കേഷൻസ് നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ചെെനീസ് നിർമിത ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്നും സെെനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും വിലക്കിയിട്ടുണ്ട്. ഇത്തരം ഫോണുകളിൽ നിന്നും ഉപഭോക്താവിന്റെ വിവരങ്ങൾ ചെെനയിലുള്ള റിമോർട്ട് സെർവറിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് നിർദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more