1 GBP = 103.92

ചൈന വികസിപ്പിച്ച അത്യാധുനിക ഹൈപ്പർ സോണിക് ബാലിസ്‌റ്റിക് മിസൈലുകൾ ഇന്ത്യയ്‌ക്കും ജപ്പാനും ഒരു പോലെ ഭീഷണി

ചൈന വികസിപ്പിച്ച അത്യാധുനിക ഹൈപ്പർ സോണിക് ബാലിസ്‌റ്റിക് മിസൈലുകൾ ഇന്ത്യയ്‌ക്കും ജപ്പാനും ഒരു പോലെ ഭീഷണി

ബീജീംഗ്: അമേരിക്കൻ പ്രതിരോധ സംവിധാനത്തെ ലക്ഷ്യം വച്ച് ചൈന വികസിപ്പിച്ച അത്യാധുനിക ഹൈപ്പർ സോണിക് ബാലിസ്‌റ്റിക് മിസൈലുകൾ ഇന്ത്യയ്‌ക്കും ജപ്പാനും ഒരു പോലെ ഭീഷണിയാണെന്ന് റിപ്പോർട്ട്. ഡി.എഫ് 17 എന്നറിയപ്പെടുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ മിസൈലിന്റെ രണ്ട് പരീക്ഷണങ്ങൾ വിജയകരമായി സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാർത്ത ചൈനയിലെ പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

നവംബർ ഒന്നിനാണ് ഹൈപ്പർ സോണിക് ബാലിസ്‌റ്റിക് മിസൈലിന്റെ പരീക്ഷണം ആദ്യ ഘട്ടത്തിൽ സംഘടിപ്പിച്ചത്. അതിന് പിന്നാലെ രണ്ടാഴ്‌ചയ്‌ക്ക് ശേഷം മറ്റൊരു പരീക്ഷണവും വിജയകരമായി സംഘടിപ്പിച്ചു. 2020ഓടെ ഈ മിസൈലുകൾ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഭാഗമാകുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്. അതേസമയം, മിസൈൽ പരീക്ഷണത്തെക്കുറിച്ച് പ്രതികരിക്കാൻ ചൈനീസ് പ്രതിരോധ വകുപ്പ് വക്താവ് ഗെംഗ് ഷുവാംഗ് തയ്യാറായില്ല.

അതീവ വേഗതയിൽ ആകാശത്ത് കൂടി സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ പരമ്പരാഗത ബാലിസ്‌റ്റിക് മിസൈലുകളെ അപേക്ഷിച്ച് ശത്രുസേനയുടെ കണ്ണിൽ പെടുകയില്ല. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശത്രുരാജ്യങ്ങൾ തൊടുക്കുന്ന മിസൈലുകൾ തുടക്കത്തിൽ തന്നെ കണ്ടെത്തി തകർക്കാനും ഇവയ്‌ക്കാകും. ചൈനയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച ഈ മിസൈൽ പരീക്ഷണ സമയത്ത് ഏതാണ്ട് 1400 കിലോ മീറ്ററോളം ദൂരത്തിൽ പറന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more