1 GBP = 103.14

ഇന്ത്യയുടെ സ്വാധീനം മറികടക്കാൻ ശ്രീലങ്കക്ക് നൂറുകോടി ഡോളർ സഹായവുമായി ചൈന

ഇന്ത്യയുടെ സ്വാധീനം മറികടക്കാൻ ശ്രീലങ്കക്ക് നൂറുകോടി ഡോളർ സഹായവുമായി ചൈന

ബീജിംഗ്: ശ്രീലങ്കയ്‌ക്ക് എക്‌സ്‌പ്രസ് വേ റോഡ് നിർമ്മാണത്തിനായി 100 കോടി ഡോളറിന്റെ സഹായ ഹസ്‌തവുമായി ചൈന. വിദേശ നിക്ഷേപത്തിന്റെ അഭാവത്താൽ രണ്ട് വർഷമായി മുടങ്ങി കിടന്ന കൊളംബോ- കാൻഡി പാതയ്‌ക്കാണ് ഇതോടുകൂടി പുനർജീവൻ വയ്‌ക്കുന്നത്. കഴിഞ്ഞ ദിവസം ചൈനീസ് അംബാസിഡറുമായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗേ നടത്തിയ ചർച്ചയിലാണ് റോഡ് പദ്ധതി പ്രാവർത്തികമായത്. എക്‌സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് ഒഫ് ചൈനയാണ് പദ്ധതിക്കായുള്ള പണം നൽകുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രീലങ്കയ്‌ക്ക് ഏറ്റവും കൂടുതൽ ധന സഹായം നൽകുന്ന വിദേശ ശക്‌തി ചൈനയാണ്. മഹിന്ദ രാജപക്‌സെയുടെ ഭരണകാലത്ത് നിരവധി റോഡ്, റെയിൽവേ, തുറമുഖ പദ്ധതികൾക്ക് ചൈന സഹായം നൽകിയിരുന്നു. എന്നാൽ വിക്രമസിംഗേ അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായ അഴിമതി ആരോപണങ്ങളിൽ പ്രവർത്തനങ്ങൾ മരവിപ്പിക്കുകയായിരുന്നു.

എന്നാൽ ശ്രീലങ്കയിൽ ആധിപത്യം സ്ഥാപിച്ച് ദ്വീപ് രാജ്യത്തിൽ നിലവിൽ ഇന്ത്യക്കുള്ള സ്വാധീനം മറികടക്കുക എന്ന ലക്ഷ്യമാണ് ചൈനയുടെ ലക്ഷ്യത്തിന് പിന്നിലെന്നാണ് നയതന്ത്ര വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ ചരക്ക് ഗതാഗത വിനിമയത്തിൽ നിർണായക സ്ഥാനമാണ് കൊളംബോ തുറമുഖത്തിനുള്ളത്. ഇവിടെ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ കൈപ്പിടിയിലൊതുക്കുകയാണ് ചൈന ലക്ഷ്യമിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more