1 GBP = 103.12

കരസേന മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ ചൈന; ബന്ധം വഷളാക്കുമെന്ന് വിമര്‍ശനം

കരസേന മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ ചൈന; ബന്ധം വഷളാക്കുമെന്ന് വിമര്‍ശനം

ബീജിംഗ്: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈന. റാവത്തിന്റെ പ്രസ്താന സൃഷ്ടിപരമല്ലെന്ന് ചൈന പ്രതികരിച്ചു. അതിര്‍ത്തിയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ഇരു രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ ധാരണയ്ക്ക് വിപരീതമാണ് കരസേന മേധാവിയുടെ പ്രസ്താവനയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് കരസേന മേധാവിയുടെ പ്രസ്താവനയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കണമെന്നായിരുന്നു കരസേന മേധാവിയുടെ പ്രസ്താവന. അതിര്‍ത്തിയില്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്നതാണ് കരസേന മേധാവിയുടെ പ്രസ്താവനയെന്നാണ് ചൈനയുടെ പ്രതികരണം. ഇന്ത്യയും ചൈനയും പ്രധാനപ്പെട്ട അയല്‍ക്കാരാണ്. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ ആശയവിനിമയം ശക്തമാക്കണം. സംശയങ്ങള്‍ ദൂരീകരിക്കണം, സഹകരണം തുടരണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more