1 GBP = 103.58
breaking news

കൊ​റോ​ണ​ വൈറസ്; ചൈനയിൽ മരണം 426 ആയി

കൊ​റോ​ണ​ വൈറസ്; ചൈനയിൽ മരണം 426 ആയി

ബെ​യ്​​ജി​ങ്​: കൊ​റോ​ണ​ വൈറസ് ബാധയിൽ ചൈനയിൽ മരിച്ചവരുടെ എണ്ണം 426 ആയി. ആകെ 20,438 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് അധികൃതരാണ് പുതിയ കണക്ക് പുറത്തുവിട്ടത്.

ഹുബെ പ്രവിശ്യയിൽ തിങ്കളാഴ്ച മാത്രം 64 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ചൈനയിലെ 31 പ്രവിശ്യകളിലായി 3235 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം പടർന്ന പ്രധാന മേഖലയായ ​ഹുബെയിൽ 68 സംഘങ്ങളിലായി 8,310 മെഡിക്കൽ ജീവനക്കാരാണ്​ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്​. ഞാ​യാ​റാ​ഴ്​​ച ഫി​ലി​പ്പീ​ൻ​സി​ൽ കൊ​റോ​ണ ബാ​ധി​ച്ച്​ ചൈനീസ് പൗരൻ മ​രി​ച്ചി​രു​ന്നു.

കൊറോണ ൈവ​റ​സ്​ 24 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ട​ർ​ന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more