1 GBP =
breaking news

കാലിഫോർണിയയിൽ രക്ഷിതാക്കൾ വീടിനുള്ളിൽ കെട്ടിയിട്ട 13 കുട്ടികളെ ​െപാലീസ്​ രക്ഷിച്ചു

കാലിഫോർണിയയിൽ രക്ഷിതാക്കൾ വീടിനുള്ളിൽ കെട്ടിയിട്ട 13 കുട്ടികളെ ​െപാലീസ്​ രക്ഷിച്ചു

കാലിഫോർണിയ: കുട്ടിൾക്ക്​ പോഷകാഹാരം നൽകാതെ വീട്ടിലെ ഇരുട്ടുമുറിയിലെ കട്ടിലിൽ കെട്ടിയിട്ട രക്ഷിതാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കാലിഫോർണിയയിലാണ്​ സംഭവം. 57കാരനായ ഡേവിഡ്​ അലൻ ടർപിനും 49കാരി ലൂയിസ്​ അന്ന ടർപിനുമാണ്​ അറസ്​റ്റിലായത്​.

13 മക്കളെയാണ്​ വീട്ടിനുള്ളിൽ കെട്ടിയിട്ടിരുന്നത്​. കൂട്ടത്തി​െല 17കാരി വീട്ടിൽ നിന്ന്​ രക്ഷപ്പെട്ട്​ പുറത്തെത്തി ​െപാലീസിനെ വിവരമറിയിക്കുകയായിരുന്നു. 17 വയസുകാരി​െയ കണ്ടാൽ 10 വയസേ തോന്നുമായിരുന്നുള്ളൂവെന്ന്​ പൊലീസ്​ പറഞ്ഞു. വീട്ടിനുള്ളിൽ കെട്ടിയിട്ട 12 കുട്ടികളിൽ ഏഴുപേർ മുതിർന്നവരാണെന്ന്​ ​െപാലീസ്​ പറഞ്ഞു. 18 വയസിനും 29നും ഇടയിലുള്ളവരാണ്​ ഇവർ. രക്ഷിക്കാൻ ചെല്ലു​േമ്പാൾ എല്ലാം കുട്ടികളാണെന്നായിരുന്നു കരുതിയിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. എല്ലാവർക്കും പോഷകാഹാരക്കുറവ്​ ഉണ്ട്​. വൃത്തിഹീനമായ അവസ്​ഥയിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്​.

എന്നാൽ കുട്ടികളെ കെട്ടിയിട്ടതിന്​ പ്രത്യേകിച്ച്​ കാരണമൊന്നും രക്ഷിതാക്കൾ വ്യക്​തമാക്കിയിട്ടില്ല. ഇരുവർക്കുമെതിരെ കുട്ടികൾക്കെതിരായ പീഡനക്കുറ്റം ചുമത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more