1 GBP = 103.12

നോട്ട് നിരോധനത്തിനു ശേഷം ഇതുവരെ ആര്‍ബിഐ പണമെണ്ണിക്കഴിഞ്ഞിട്ടില്ല; തിരുപ്പതിയിലെ ഭണ്ഡാരമെണ്ണുന്നവര്‍ ഇതിനെക്കാള്‍ വേഗത്തില്‍ പണമെണ്ണുമെന്ന് പി ചിദംബരം

നോട്ട് നിരോധനത്തിനു ശേഷം ഇതുവരെ ആര്‍ബിഐ പണമെണ്ണിക്കഴിഞ്ഞിട്ടില്ല; തിരുപ്പതിയിലെ ഭണ്ഡാരമെണ്ണുന്നവര്‍ ഇതിനെക്കാള്‍ വേഗത്തില്‍ പണമെണ്ണുമെന്ന് പി ചിദംബരം

ദില്ലി: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നുണയായിരുന്നു നോട്ട് നിരോധനമെന്ന് പി ചിദംബരം പറഞ്ഞു. നോട്ട് നിരോധനത്തില്‍ റിസര്‍വ്വ് ബാങ്കിനെയും ചിദംബരം ശക്തമായി വിമര്‍ശിച്ചു. രാജ്യത്തെ ശക്തമായ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പുരോഗതി കൈവരിക്കുന്ന ലോക സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഇന്ത്യയിപ്പോള്‍ വേറിട്ട് നില്‍ക്കുകയാണെന്നും ചിദംബരം ആരോപിച്ചു.

നോട്ട് നിരോധനത്തിനു ശേഷം റിസര്‍വ്വ് ബാങ്ക് ഇപ്പോഴും പണമെണ്ണിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എത്രരൂപ എണ്ണിക്കഴിഞ്ഞുവെന്നു പോലും അവര്‍ പറയുന്നില്ല. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ തിരുപ്പതിയില്‍ പോയി അവിടുത്തെ ഹൂണ്ടികപരിശോധകരോട് പണമെണ്ണാന്‍ പറയുന്നതാവും ഇതിലും നല്ലത്. അവര്‍ റിസര്‍വ്വ് ബാങ്കിനെക്കാള്‍ വേഗത്തില്‍ പണമെണ്ണി തിട്ടപ്പെടുത്തുമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ സാമ്പത്തിക നയത്തിന്റെ കരട് അവതരിപ്പിച്ചപ്പോഴാണ് ചിദംബരം മോദി സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും കഠിനമായി വിമര്‍ശിച്ചത്.

ഉദാരവത്കരണം നടപ്പിലാക്കിയ രാജീവ് ഗാന്ധിയും അതിനു ശേഷം മന്‍മോഹന്‍ സിംഗും ഇന്ത്യയെ പുരോഗതിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മോദി സര്‍ക്കാര്‍ അതെല്ലാം നശിപ്പിച്ചു. രാജ്യത്തെ ശക്തമായ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. ഇനി വീണ്ടും കോണ്‍ഗ്രസിനു മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നും പി ചിദംബരം കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more