1 GBP = 104.05

ചേതന യുകെ കേരളപ്പിറവി ആഘോഷം നാളെ ഓക്സ്ഫോർഡിൽ….

ചേതന യുകെ കേരളപ്പിറവി ആഘോഷം നാളെ ഓക്സ്ഫോർഡിൽ….

ലിയോസ് പോൾ
സങ്കുചിത രാഷ്ട്രീയവും കപട ദേശീയ വാദവും കൂടിച്ചേർന്ന് കേരളം ചരിത്രപരമായി കൈവരിച്ച എല്ലാ പുരോഗതിയെയും മാനവിക മൂല്യങ്ങളെയും അട്ടിമറിക്കാനും ഇകഴ്തി കാണിക്കാനുമുള്ള വ്യാപകമായ ശ്രമങ്ങൾ തുടരുമ്പോൾ, കേരളത്തിന്റെ ജനാധിപത്യ ബോധവും, മതനിരപേക്ഷ സംസ്‌കാരവും പുരോഗമന രാഷ്ട്രീയ പാരമ്പര്യവും ഉയർത്തിക്കാട്ടിക്കൊണ്ടും വരും തലമുറകളെ അതിനാഹ്വാനം ചെയ്തുകൊണ്ടും ചേതന യുകെ ഐക്യ കേരളത്തിന്റെ 61ആം ജന്മദിനം ആഘോഷിക്കുന്നു. നവംബർ 12ആം തീയതി ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ഓക്സ്‌ഫോഡിൽ ഇസ്‌ലിപ് വില്ലേജ് ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.
പൊതു സമ്മേളനത്തിന് ശേഷം ഓക്സ്‌ഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും കലാപ്രതിഭകൾ അണിനിരക്കുന്ന കാലസന്ധ്യയും ഒരുക്കിയിട്ടുണ്ട്‌. പൊതുയോഗത്തിലേക്കും തുടർന്ന് നടക്കുന്ന കാലസന്ധ്യയിലേക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊണ്ട് കേരളപ്പിറവി ദിനാഘോഷം ഒരു വൻ വിജയമാക്കി തീർക്കണമെന്ന് ചേതന ഭാരവാഹികൾ അഭ്യർഥിച്ചു. ചേതന യുകെയുടെ ഓക്സ്ഫോർഡ് യൂണിറ്റാണ് ഇക്കുറി കേരളപ്പിറവി ആഘോഷത്തിന് വേദിയൊരുക്കുന്നത്.
കേരളപ്പിറവി ആഘോഷവേദിയുടെ വിലാസം :-
Church Lane, Islip
Kidlington, Oxford
OX5 2TA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more