1 GBP = 104.22
breaking news

കായൽ കൈയേറ്റം: കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

കായൽ കൈയേറ്റം: കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായൽകൊള്ളയെ ചെറുതായി കാണാൻ കഴിയില്ലെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കളക്ടർക്കെതിരെ മന്ത്രി കോടതിയെ സമീപിക്കുന്ന സംഭവം ചിലപ്പോൾ കേരളത്തിൽ ആദ്യത്തേതാണ്. സി.പി.എം ഭരണത്തിൽ മാത്രമേ ഇത്തരം അപൂർവ പ്രതിഭാസം കാണാൻ കഴിയൂ എന്ന് ചെന്നിത്തല പരിഹസിച്ചു.

തോമസ് ചാണ്ടിക്കെതിരെ റിപ്പോർട്ട് ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പുറത്ത് വിടാൻ മുഖ്യമന്ത്രി എന്തേ ഭയക്കുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. കുറ്റവാളിയെ മന്ത്രിസഭയിൽ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്നതു നാണംകെട്ട പണിയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ത്വരിത പരിശോധന ഉത്തരവിന്റെ പേരിൽ മന്ത്രിമാർ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു സമരം നടത്തിയവർ ഇന്ന് കളക്ടർ നിയമ ലംഘനം മുഴുവൻ കണ്ടെത്തി റിപ്പോർട്ടു നൽകിയിട്ടും മന്ത്രിയെ പുറത്താക്കാത്തതിന്റെ കാരണം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. ഭരിക്കുന്ന മന്ത്രി കളക്ടർക്കെതിരെ കേസു കൊടുത്ത അസാധാരണ നടപടിയും കേരളത്തിലുണ്ടായി. തോമസ് ചാണ്ടിയുടെ രാജി അടിയന്തരമായി മുഖ്യമന്ത്രി വാങ്ങണം, അല്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ പിണറായി തയാറാകണമെന്നും രമേശ് ആവശ്യപ്പെട്ടു.

ഗെയിൽ സമരം ഏറ്റെടുക്കില്ലെന്നും സമരവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധനം വന്ന് നാളേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. നാളെ യു.ഡി.എഫ് കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. സോളാർ കേസിനെ ഭയമില്ലെന്നും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more