1 GBP =
breaking news

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ 12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏഴ് മണിക്ക് ആരംഭിച്ച വോട്ടടെുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

രാവിലെ തന്നെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായിരുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ,പി എന്നീ മുന്നണികള്‍ മത്സരിക്കുന്ന ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്‍.ഡി.എഫിന്റെ സജി ചെറിയാനും യു.ഡി.എഫിന്റെ ഡി. വിജയകുമാറും എന്‍.ഡി.എയുടെ പി.എസ്.ശ്രീധരന്‍ പിള്ളയും ഇന്നലെയും ഭവന സന്ദര്‍ശനങ്ങളുമായി സജീവമായിരുന്നു. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more