1 GBP = 104.27
breaking news

ചെങ്ങന്നൂരിൽ 25 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; പത്രികാ സമർപ്പണ സമയം അവസാനിച്ചു

ചെങ്ങന്നൂരിൽ 25 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; പത്രികാ സമർപ്പണ സമയം അവസാനിച്ചു

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ 25 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

അതില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിനും ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും ഓരോ അപരന്മാരും മത്സരരംഗത്തുണ്ട്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പത്രിക സമര്‍പ്പണത്തിനുള്ള സമയവും അവസാനിച്ചു. 25 മത്സരര്‍ത്ഥികളാണ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഇത്തവണ നിയമ സഭയിലേക്ക് ജനവിധി തേടുന്നത്.

ആലപ്പുഴ സ്വദേശി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിനും മാവേലിക്കര സ്വദേശി പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും അപരനായി മത്സരരംഗത്തുണ്ട്.

പിന്‍വലിക്കുകയും സൂക്ഷ്മ പരിശോധനയും അവസാനിക്കുമ്പോള്‍ മാത്രമാണ് അവസാനം വരെ മത്സര രംഗത്തുള്ള സ്ഥാനര്‍ത്ഥികളുടെ എണ്ണം മനസിലാകൂ. എന്തായാലും ശക്തമായ പ്രചരണവുമായി ഓരോ മത്സരാര്‍ത്ഥിയും ചെങ്ങന്നൂരിലെ വോട്ടര്‍മാരുടെ മുന്നില്‍ എത്തുമ്പോള്‍ മത്സരം കൂടുതല്‍ ശക്തമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more