1 GBP = 104.04

3400പൗണ്ട് വിലയുള്ള കീമോതെറാപ്പി ഉപകരണം ക്യാൻസർ രോഗി ഇബേയിൽ നിന്ന് 175പൗണ്ടിന് വാങ്ങി എൻ എച്ച് എസിന് നൽകി

3400പൗണ്ട് വിലയുള്ള കീമോതെറാപ്പി ഉപകരണം ക്യാൻസർ രോഗി ഇബേയിൽ നിന്ന് 175പൗണ്ടിന് വാങ്ങി എൻ എച്ച് എസിന് നൽകി

പീറ്റർബൊറോ: പീറ്റർബോറോ സിറ്റി ആശുപത്രിയിലാണ് ക്യാൻസർ രോഗിയായ 62കാരൻ കീമോതെറാപ്പി ഉപകരണം വാങ്ങി നൽകിയത്. ബോവൽ ക്യാൻസർ കാരണമാണ് സ്റ്റീവ് ബ്രീവർ ആശുപത്രിയിൽ കീമോ തെറാപ്പിഎടുക്കാൻ എത്തുന്നത്. 2014 മുതലാണ് ബ്രീവറിന് ബോവൽ ക്യാൻസർ ബാധിച്ചത്. ഒരിക്കൽ സിറ്റി ആശുപത്രിയിൽ കീമോ തെറാപ്പി എടുക്കുന്ന നേരമാണ് ശുശ്രൂഷക്കെത്തിയ നേഴ്സ് മൂന്ന് പമ്പുകളുള്ള കീമോതെറാപ്പി ഉപകാരണത്തെക്കുറിച്ച് പറഞ്ഞത്. സിംഗിൾ പമ്പ് മെഷീനുകളിൽ സാധാരണയായി നാല് മണിക്കൂറാണ് കീമോ തെറാപ്പിക്കെടുക്കുക. എന്നാൽ ട്രിപ്പിൾ പമ്പുകളുള്ള മെഷീനുകളിൽ 40മിനിറ്റ് വരെ ലാഭിക്കാമെന്നും നേഴ്സ് പറഞ്ഞു. പീറ്റർബോറോ സിറ്റി ഹോസ്പിറ്റലിൽ ഓൺകോളജി വാർഡിൽ ഇരുപത്തിയാറോളം കീമോതെറാപ്പി ബേകളാണുള്ളത്. ഇതിലെല്ലാം ട്രിപ്പിൾ പമ്പ് മെഷീൻ സ്ഥാപിക്കുന്നതിന് വലിയൊരു ഫണ്ട് വേണ്ടി വരുമെന്നും, അത് കണ്ടെത്താൻ ഹോസ്പിറ്റലിന് കഴിയില്ലെന്നും നേഴ്സ് കൂട്ടിച്ചെർത്തു.

എന്നാൽ റിട്ടയേഡ് ടെക്‌നിക്കൽ എൻജിനീയറായ സ്റ്റീവ് ബ്രീവർ ഇന്റർനെറ്റിൽ ഇബേയിൽ നോക്കിയപ്പോഴാണ് 3400 പൗണ്ടിന്റെ ഉപകരണം സെക്കൻഡ് ഹാൻഡ് 175 പൗണ്ടിന് കണ്ടതും വാങ്ങിയതും. വിലക്കുറവായത് കൊണ്ട് വീണ്ടും ഇബേയിൽ നോക്കിയ ബ്രീവർക്ക് നൂറു പൗണ്ടിന് ട്രിപ്പിൾ പമ്പ് ഉപകരണം ലഭ്യമാണെന്ന് കണ്ടു. പിന്നൊന്നും ആലോചിക്കാതെ വീണ്ടുമൊരു ആറെണ്ണം കൂടി ഓർഡർ ചെയ്ത് ഹോസ്പിറ്റലിന് നൽകി. പക്ഷെ ആശുപത്രി അധികൃതർക്ക് സെക്കൻഡ് ഹാൻഡ് ഉപകരണം നിയമപരമായി ഉപയോഗിക്കാൻ കഴിയാത്തതിനാൽ ബ്രീവറും കീമോതെറാപ്പി നേഴ്‌സും ഉപകരണ നിര്മ്മാതാക്കളായ ബാക്സ്റ്ററിനെ ബന്ധപ്പെട്ടു. ആവശ്യമറിഞ്ഞ കമ്പനി അധികൃതർ ഉപകരണം സൗജന്യമായി റീകമ്മീഷൻ ചെയ്തു നൽകി.

ബ്രീവറിന്റെ ചെറിയൊരു സഹായം ആശുപത്രിക്ക് നൽകിയത് ഏഴു കീമോതെറാപ്പി മെഷീനുകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more