1 GBP = 103.68
breaking news

ശ്രീജാ രാജ്മോഹന്‍ കണ്‍വീനര്‍, സോജ ജോയിന്റ് കണ്‍വീനര്‍, ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ മൂന്നാം വാര്‍ഷികവും തിരഞ്ഞെടുപ്പും വര്‍ണ്ണാഭമായി…

ശ്രീജാ രാജ്മോഹന്‍ കണ്‍വീനര്‍, സോജ ജോയിന്റ് കണ്‍വീനര്‍, ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ മൂന്നാം വാര്‍ഷികവും തിരഞ്ഞെടുപ്പും വര്‍ണ്ണാഭമായി…

 സുധാകരന്‍ വി.എസ്.

ബ്രിസ്റ്റോള്‍: എസ്എന്‍ഡിപി യോഗം 6170 യുകെയുടെ മൂന്നാമത് വാര്‍ഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബ്രിസ്റ്റോള്‍ കുമാരനാശാന്‍ നഗറില്‍ നടന്ന വാര്‍ഷിക സമ്മേളനം ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്.സതീശന്‍ ഉത്ഘാടനം ചെയ്തു. കണ്‍വീനര്‍ ലൈജു രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനവും സെമിനാറും മലയാളം സാംസ്‌കാരിക സമിതി യുകെ രക്ഷാധികാരിയും ഗായകനുമായ രാജു ഗോപാല്‍ കോങ്ങാട് ഉത്ഘാടനം ചെയ്തു.

‘ഈശോവാസ്യോപനിഷത്തിന് ഗുരുദേവന്റെ വ്യാഖ്യാനം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഗീതിക യുകെ പ്രസിഡന്റ് ജെതീഷ് പണിക്കര്‍ പ്രബന്ധം അവതരിപ്പിച്ചത് ഏവരിലും വിജ്ഞാന കൗതുകമുണര്‍ത്തി. റവ. ഫാ. ജോയി വയലില്‍ ഗുരുദേവ ദര്‍ശനങ്ങളെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.

സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ ആശംസകളര്‍പ്പിച്ചു. ഗുരുദേവന്‍ രചിച്ച ‘ദൈവദശകം’ നൃത്തരൂപത്തില്‍ അവതരിപ്പിച്ച കുമാരി തുഷാര സതീശന്‍, കുമാരി ശ്രീലക്ഷ്മി. എസ്. വെട്ടത്ത്, മേഘ്ന മനു, അന്‍വിക ബിജു, ശ്രീനന്ദന എസ്. വെട്ടത്ത് എന്നിവര്‍ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി.

രാജഗോപാല്‍ കോങ്ങാട്, മേഘ്‌ന മനു, ചന്ദ്രമോഹന്‍, മനു വാസു പണിക്കര്‍ തുടങ്ങിയവര്‍ നയിച്ച ഗാനമേള കര്‍ണ്ണാമൃതമായിരുന്നു. യുകെ എസ്എന്‍ഡിപി യോഗത്തെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും ഒരേ വേദിയില്‍ എത്തിക്കുവാന്‍മധ്യസ്ഥത വഹിച്ച ദിനേശ് വെള്ളാപ്പള്ളിയെ സമ്മേളനം ഉപഹാരം നല്‍കി ആദരിച്ചു. കലാപരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഫാ. ജോയി വയലില്‍, രാജഗോപാല്‍ കോങ്ങാട് എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി.

രണ്ടു ഭാഗമായി നടന്ന സമ്മേളനങ്ങളില്‍ വി.എസ്. സുധാകരന്‍, മനുവാസു പണിക്കര്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. ലൈജു രാഘവന്‍ സ്വാഗതവും ശ്രീജ രാജ്മോഹന്‍ നദിയും പറഞ്ഞു.

ശ്രീമതി ശ്രീജ രാജ്‌മോഹനെ കണ്‍വീനറായും ശ്രീ. സോജ കെ. ജയപ്രകാശിന്റെ ജോയിന്റ് കണ്‍വീനര്‍ ആയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങളായി സിംല ഷാജി, ഷീബാമോള്‍ സുധാകരന്‍, നിഷാ മനു എന്നിവരെയും ഓഡിറ്ററായി പി.ജി. സന്തോഷ്‌കുമാറിനെയും ഖജാന്‍ജിയായി ലൈജു രാഘവനെയും കോര്‍ഡിനേറ്റര്‍ ആയി എം.കെ. ബിജുമോനെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

അടുത്ത കുടുംബസംഗമം എക്‌സിറ്ററില്‍ നടക്കുമെന്ന് കണ്‍വീനര്‍ ശ്രീമതി. ശ്രീജാ രാജ്മോഹന്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more