1 GBP = 103.92

അമ്യൂസ്‌മെന്റ് പാർക്കിലെ ഗോ കാർട്ട് വാഹനത്തിൽ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

അമ്യൂസ്‌മെന്റ് പാർക്കിലെ ഗോ കാർട്ട് വാഹനത്തിൽ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഛണ്ഡീഗഡ്: അമ്യൂസ്‌മെന്റ് പാർക്കിലെ വാഹനത്തിൽ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ഛണ്ഡീഗഡിലെ പിഞ്ചോറിലുള്ള യാദവീന്ദ്ര ഗാർഡൻസ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. പഞ്ചാബ് സ്വദേശിനിയായ പുനീത് കൗറാണ് അപകടത്തിൽ മരിച്ചത്.

കുടുംബത്തോടൊപ്പം പാർക്കിലെത്തിയ പുനീത് ‘ഗോ കാർട്ട്’ എന്നറിയപ്പെടുന്ന വാഹനത്തിൽ കയറി. ഇവരുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. തുടർന്ന് വേഗത്തിൽ ഓടുകയായിരുന്ന കാറിന്റെ ചക്രത്തിനിടയിൽ യുവതിയുടെ തലമുടി കുരുങ്ങുകയായിരുന്നു. ശിരോചർമ്മം വേർപെട്ട് ഗുരുതരാവസ്ഥയിലായ പുനീത് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി.

ഗോ കാർട്ടിൽ കയറുന്നവർക്കെല്ലാം ഹെഡ് ഗിയർ അടക്കമുള്ള സുരക്ഷാ കവചങ്ങൾ നൽകാറുണ്ടെന്നും, ഇത് ഉറപ്പു വരുത്തുന്നതിനായി ഒരു ജീവനക്കാരനെ നിയമിച്ചിട്ടും വീഴ്‌ച സംഭവിച്ചത് നടുക്കമുളവാക്കുന്നതാണെന്ന് പാർക്ക് മാനേജർ നീരജ് ഗുപ്‌ത പ്രതികരിച്ചു. ഹരിയാന ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള യാദവീന്ദ്ര ഗാർഡൻസിന്റെ നടത്തിപ്പവകാശം 2013 മുതൽ സ്വകാര്യ വ്യക്തിക്കാണ് നൽകിയിട്ടുള്ളത്. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more