1 GBP = 103.84
breaking news

സാലിസ്ബറി വിഷപ്രയോഗം; നെർവ് ഏജന്റ് കണ്ടെത്തിയത് പെർഫ്യൂം ബോട്ടിലിലെന്ന് ചാർളിയുടെ സഹോദരൻ

സാലിസ്ബറി വിഷപ്രയോഗം; നെർവ് ഏജന്റ് കണ്ടെത്തിയത് പെർഫ്യൂം ബോട്ടിലിലെന്ന് ചാർളിയുടെ സഹോദരൻ

സാലിസ്ബറി: കഴിഞ്ഞ രണ്ടാഴ്ചക്ക് മുൻപ് സാലിസ്ബറിയിലെ എയിംസ്ബറിയിൽ നടന്ന വിഷപ്രയോഗാക്രമണത്തിൽ രണ്ടു പേരെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഡൗൺ സ്റ്റർജസ്സ്‌ എന്ന സ്ത്രീ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞിരുന്നു. അതിനിടെ ഇന്നലെ എയിംസ്ബറിയിലെ ചാർളി റൗളിയുടെ വീട്ടിൽ നിന്ന് നെർവ് ഏജന്റായ നോര്വിചോക് അടങ്ങിയ കണ്ടെയ്‌നർ ലഭിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതോനെയൊക്ക ശരിവയ്ക്കുന്ന തരത്തിലാണ് നോർവിച്ചോക് അടങ്ങിയ പെർഫ്യൂം ബോട്ടിൽ ചാർളിയുടെ വീട്ടിൽ നിന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയെന്ന് അദ്ദേഹത്തിന്റെ സഹോദരനായ മാത്യു റൗളി വ്യക്തമാക്കിയത്. പെർഫ്യൂം ബോട്ടിൽ കിട്ടിയതായി ചാർളി തന്നോട് പറഞ്ഞിരുന്നതായി വ്യക്തമാക്കിയത്. എന്നാൽ എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുൻ റഷ്യൻ ചാരൻ സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരെ പ്രയോഗിച്ച അതേ ബാച്ചിലുള്ള നോർവിചോക്ക് തന്നെയാണോ ചാർളിക്കും ഡൌൺ സ്റ്റർജെസ്സിനും മേൽ പ്രയോഗിച്ചതെന്നും അന്വേഷണോദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള അന്വേഷണം സാലിസ്ബറിയിലെ പോർട്ടൻ ഡൌൺ മിലിട്ടറി പരിശോധന ശാലയിൽ പുരോഗമിക്കുകയാണ്.

രണ്ടു സംഭവങ്ങളുടെയും ഉത്തരവാദിത്വം ബ്രിട്ടൻ സർക്കാർ റഷ്യക്ക് മേൽ ആരോപിച്ചിരുന്നു. എന്നാൽ റഷ്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. എന്നാൽ നോർവിചോക്ക് അടങ്ങിയ ബോട്ടിൽ ചാർലിയുടെയും സ്റ്റർജെസ്സിന്റെയും കയ്യിലെങ്ങനെ എത്തിയെന്നുള്ള അന്വേഷണത്തിലാണ് പോലീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more