1 GBP = 103.12

കാറ്റലോണിയയുടെ ജനഹിതം സ്​പെയിൻ അംഗീകരിക്കണമെന്ന്​ ​കാ​റ്റ​ല​ൻ നേ​താ​വ്​ കാ​ർ​ലെ​സ്​ പു​ഷെ​മോ​ൺ

കാറ്റലോണിയയുടെ ജനഹിതം സ്​പെയിൻ അംഗീകരിക്കണമെന്ന്​ ​കാ​റ്റ​ല​ൻ നേ​താ​വ്​ കാ​ർ​ലെ​സ്​ പു​ഷെ​മോ​ൺ

കാറ്റലോണിയ: കാറ്റലോണിയയുടെ ജനഹിതം സ്​പെയിൻ അംഗീകരിക്കണമെന്ന്​ ​കാ​റ്റ​ല​ൻ നേ​താ​വ്​ കാ​ർ​ലെ​സ്​ പു​ഷെ​മോ​ൺ. ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഹി​ത​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം സമ്മേളിച്ച കാ​റ്റ​ലോണിയൻ പാർലമ​​​​െൻറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനഹിതം അംഗീക്കുന്നു. വിഷയത്തിൽ സ്​പെയിനുമായി ചർച്ചകൾ നടത്തും. മധ്യസ്ഥ ചർച്ചകൾക്ക്​ ലോക നേതാക്കളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇതി​​​​​െൻറ പശ്​ചാത്തലത്തിൽ അന്തിമ പ്രഖ്യാപനം പിന്നീടേ ഉണ്ടാകൂ.

ഇൗ ​മാ​സം ഒ​ന്നി​നാ​ണ്​ സ്വ​യം​നി​ർ​ണ​യ​മാ​വ​ശ്യ​പ്പെ​ട്ട്​ കാ​റ്റ​ലോ​ണി​യ​യി​ൽ ഹി​ത​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യ​തോ​ടെ വി​ട്ടു​പോ​കാ​ൻ വോ​ട്ടു​കി​ട്ടി​യ​​താ​യി ​കാ​റ്റ​ല​ൻ നേ​താ​വ്​ കാ​ർ​ലെ​സ്​ പു​ഷെ​മോ​ൺ അ​വ​കാ​​ശ​പ്പെ​െ​ട്ട​ങ്കി​ലും ഹി​ത​പ​രി​ശോ​ധ​ന ത​ന്നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ്​​പെ​യി​ൻ സ​ർ​ക്കാ​റി​​​​​​െൻറ നി​ല​പാ​ട്.

സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന നി​മി​ഷം ഇ​ട​പെ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ര​ജോ​യ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ്വാ​ത​ന്ത്ര്യ​മോ​ഹ​ത്തെ ത​ണു​പ്പി​ച്ച്​ രാ​ജ്യ​മെ​ങ്ങും ​െഎ​ക്യ​റാ​ലി​ക​ളും സ​ജീ​വ​മാ​യി. ഇ​തി​നു പി​ന്നാ​ലെ​​ സ്വ​ത​ന്ത്ര​മാ​യാ​ൽ കാ​റ്റ​ലോ​ണി​യ​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ ​ഫ്രാ​ൻ​സ്​ വ്യ​ക്​​ത​മാ​ക്കി​യ​ിരുന്നു. ഏ​ക​പ​ക്ഷീ​യ​മാ​യ വി​ട്ടു​പോ​ക​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നും അ​റി​യി​ച്ചി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more