1 GBP = 103.12

ചാള്‍സ് രാജകുമാരന്റേയും കാമിലയുടേയും യൂറോപ്യന്‍ പര്യടനം ആരംഭിച്ചു, ആദ്യ കൂടികാഴ്ച മാര്‍പാപ്പയുമായി, സമാധാനത്തിന്റെ ദൂതനാകാന്‍ മാര്‍പാപ്പയുടെ ഉപദേശം

ചാള്‍സ് രാജകുമാരന്റേയും കാമിലയുടേയും യൂറോപ്യന്‍ പര്യടനം ആരംഭിച്ചു, ആദ്യ കൂടികാഴ്ച മാര്‍പാപ്പയുമായി, സമാധാനത്തിന്റെ ദൂതനാകാന്‍ മാര്‍പാപ്പയുടെ ഉപദേശം

ചാള്‍സ് രാജകുമാരന്റേയും ഭാര്യ കാമിലയുടേയും ഒന്‍പത് ദിവസം നീണ്ട് നില്‍ക്കുന്ന യൂറോപ്യന്‍ പര്യടനം ആരംഭിച്ചു. പര്യടനത്തില്‍ ആദ്യം റോം സന്ദര്‍ശിച്ച ഇരുവരും കത്തോലിക്കാ സഭയുടെ മേധാവി ഫ്രാന്‍സീസ് മാര്‍പാപ്പയെ വത്തിക്കാനിലെത്തി സന്ദര്‍ശിച്ചു. ലോകത്ത് എവിടെ പോയാലും സമാധാനത്തിന്റെ സന്ദേശവാഹകന്‍ ആകണമെന്ന് ചാള്‍സ് രാജകുമാരനോട് മാര്‍പാപ്പ ഉപേദശിച്ചു. ഇതിന് പിന്നാലെ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാമെന്ന് ചാള്‍സ് രാജകുമാരന്‍ മാര്‍പാപ്പയ്ക്ക് ഉറപ്പും നല്‍കി.

പതിനഞ്ചംഗ സംഘത്തോടൊപ്പമായിരുന്നു ചാള്‍സ് രാജകുമാരന്റെ യൂറോപ്യന്‍ പര്യടനം ആരംഭിച്ചത്. എന്നാല്‍ മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തിയത് ചാള്‍സും ഭാര്യ കാമിലയും മാത്രമായിരുന്നു. ഇരുവരുടേയും കൂടികാഴ്ച 27 മിനിട്ട് നീണ്ടുനിന്നും. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷമാണ് മൂവരും കൂടികാഴ്ച നടത്തിയത്. സ്വാദിഷ്ടമായ ചോക്ലേറ്റുകളും റോയല്‍ ഗാര്‍ഡനില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങളുമാണ രാജകുമാരന്‍ പോപ്പിന് സമ്മാനിച്ചത്. തന്റെ അപ്പോസ്തലിക് പ്രബോധനങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ മാര്‍പാപ്പ അദ്ദേഹത്തിന് തിരികെ സമ്മാനമായി നല്‍കി. ഒ്പ്പം വെങ്കലത്തില്‍ തീര്‍ത്ത ഒരു ഒലിവ്ഇലയുടെ ശില്‍പ്പവും.

കൂടികാഴ്ചയ്ക്ക് മുന്‍പായി വത്തിക്കാനിലെ പുരാവസ്തു ശേഖരങ്ങള്‍ അടങ്ങിയ ആര്‍ക്കൈവ്‌സും ചരിത്രസ്മാരകങ്ങളും വിശുദ്ധസ്ഥലങ്ങളും എല്ലാം രാജകുമാരനും ഭാര്യയും സന്ദര്‍ശിച്ചു. കത്തോലിക്കാ സഭയില്‍ നിന്നുള്ള ആംഗ്ലിക്കന്‍ സഭയുടെ പിറവിയും ചരിത്രവും അടങ്ങിയ നിരവധി രേഖകളും സന്ദര്‍ശനത്തില്‍ രാജകുമാരന് കൗതുകകാഴ്ചയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more