1 GBP = 103.92

ദമ്പതികളുടെ ആത്മഹത്യ: മർദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ദമ്പതികളുടെ ആത്മഹത്യ: മർദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടയം: ചങ്ങനാശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന് മർദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചങ്ങനാശേരി പാണ്ടൻചിറയിൽ വാടകയ്ക്ക് താമസിക്കുന്ന പുഴവാത് ഇല്ലംപള്ളിൽ സുനിൽ-രേഷ്മ ദമ്പതികളുടെ മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക റിപ്പോർട്ട്. മർദ്ദനമേറ്റതിന്റെ ലക്ഷണമില്ല. കൈയ്ക്കും തോളിനുമിടയിൽ ചെറിയ ചതവുണ്ട്. ഇത് ആശുപത്രിയിൽ കൊണ്ടുപോകാനെടുത്തപ്പോൾ സംഭവിച്ചതാകാമെന്ന് ഫോറൻസിക് സർജൻമാരിലൊരാൾ പറഞ്ഞു.
ദമ്പതികളുടെ ആന്തരികാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. സുനിലിനെ മർദ്ദിച്ചെന്ന പരാതിയിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രകാശൻ പി.പടന്നയിൽ പറഞ്ഞു. പാണ്ടൻചിറയിലെ വാടകവീട്ടിൽ ഇന്ന് ഫൊറൻസിക് പരിശോധനയും നടത്തും.

ഇന്നലെ രാവിലെയാണ് പോസ്റ്റുമോർട്ടം തീരുമാനിച്ചിരുന്നതെങ്കിലും പ്രതിഷേധം മൂലം വൈകിട്ടാണ് പൂർത്തിയായത്. രാവിലെ 10ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ ചങ്ങനാശേരി തഹസിൽദാർ ജിയോ ടി. മനോജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മാറ്റുന്നതിനിടെ പ്രതിഷേധമായി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, അഖില കേരള വിശ്വകർമ മഹാസഭാ പ്രതിനിധികൾ തുടങ്ങിയവർ നടപടികൾ തടഞ്ഞു. ആർ.ഡ‌ി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പിന്നീട് പാലാ ആർ.ഡി.ഒ അനിൽ ഉമ്മനെ വിളിച്ചുവരുത്തിയെങ്കിലും കളക്ടറുടെ ഉത്തരവ് ലഭിക്കാൻ വൈകി. വൈകിട്ട് മൂന്നരയോടെയാണ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയത്. 5.30ന് ബന്ധുക്കൾക്ക് വിട്ടു നൽകി.

മൃതദേഹവുമായി ചങ്ങനാശേരി പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ മഹാസഭാ പ്രവർത്തകർ രംഗത്തെത്തിയതോടെ വീണ്ടും വാക്കുതർക്കമായി. നാലുപേരെ കസ്റ്റഡിയിലെടുത്ത് നീക്കിയതോടെയാണ് രംഗം ശാന്തമായത്. മൃതദേഹം മുളയ്ക്കാംതുരുത്തിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more