1 GBP = 103.89

ചന്ദാ കൊച്ചാറിനെതിരായ ആരോപണങ്ങൾ ഐ.സി.ഐ.സി.ഐ ബാങ്ക് അന്വേഷിക്കും

ചന്ദാ കൊച്ചാറിനെതിരായ ആരോപണങ്ങൾ ഐ.സി.ഐ.സി.ഐ ബാങ്ക് അന്വേഷിക്കും

ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ബാങ്ക് തീരുമാനിച്ചു. ഇതിനായി അന്വേഷണ കമ്മിഷനെ ഉടൻ തന്നെ നിയോഗിക്കും. സ്വതന്ത്ര വ്യക്തിയായിരിക്കും കമ്മിഷനെ നയിക്കുക.
വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് വഴിവിട്ട് 3,250 കോടി രൂപയുടെ വായ്‌പ നൽകിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടന്നു വരികയാണ്. അതിനിടെ കൊച്ചാറിന് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

2008 ഡിസംബറിൽ ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ദൂതും ചേർന്ന് ‘നുപവർ റിന്യൂവബിൾസ്’ എന്ന പേരിൽ പാരമ്പര്യേതര ഊർജ കമ്പനിയുണ്ടാക്കി. ഇതിൽ ഇരുകൂട്ടർക്കും തുല്യപങ്കാളിത്തമായിരുന്നു. 2012ൽ ഇരുപതോളം ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വീഡിയോകോൺ 40,000 കോടി രൂപയുടെ കടമെടുത്തു. ഇതിൽ 3,250 കോടി രൂപ നൽകിയത് ഐ.സി.ഐ.സി.ഐ. ബാങ്കായിരുന്നു. ഈ വായ്പാ ഇടപാട് നടന്ന് ആറ് മാസങ്ങൾക്കു ശേഷം നുപവർ റിന്യൂവബിൾസിൽ ദീപക് കൊച്ചാർ ഭൂരിപക്ഷം ഓഹരികളുടെ ഉടമയായി. ഈ ഇടപാടാണ് അന്വേഷണ നിഴലിലായത്. എന്നാൽ, ബാങ്കിന്റെ ഡയറക്ടർ ബോർഡ് ചന്ദാ കൊച്ചാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more