1 GBP = 103.62
breaking news

ബാലിക പീഡനം: ചങ്ങരംകുളം പൊലീസിന് ഗുരുതരവീഴ്ചയെന്ന്​ സൂചന

ബാലിക പീഡനം: ചങ്ങരംകുളം പൊലീസിന് ഗുരുതരവീഴ്ചയെന്ന്​ സൂചന

എടപ്പാള്‍: തിയറ്ററില്‍ ബാലിക പീഡനത്തിനിരയായ കേസ് കൈകാര്യം ചെയ്തതില്‍ ചങ്ങരംകുളം പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.

ഏപ്രില്‍ 25ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പീഡനവിഷയം സംബന്ധിച്ച വിവരങ്ങളും പീഡനദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും ചങ്ങരംകുളം സ്​റ്റേഷനില്‍ നല്‍കിയിരുന്നു. വിവരങ്ങളില്‍ സംഭവസ്ഥലത്തെക്കുറിച്ച്​ പറയുന്നില്ലെന്ന് സൂചിപ്പിച്ച്​ 26ന് സ്​റ്റേഷനില്‍നിന്ന്​ ബന്ധപ്പെട്ടപ്പോള്‍ എടപ്പാളിലെ തിയറ്ററാണ് സംഭവസ്ഥലമെന്ന മറുപടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ പീഡനത്തിനിരയായ കുട്ടി, പ്രതി, ഒപ്പമുള്ള സ്ത്രീ എന്നിവരെ സംബന്ധിച്ച്​ വ്യക്തമായ വിവരങ്ങളില്ലാത്തതിനാലാണ്​ കേസ് രജിസ്​റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന വാദമാണ് ചങ്ങരംകുളം പൊലീസ് നിരത്തുന്നത്.

പ്രതി മൊയ്തീന്‍കുട്ടി തിയറ്ററിലെത്തിയ ബെന്‍സ് കാറി​​െൻറ നമ്പര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിന് നല്‍കിയ വിവരങ്ങളിൽ രേഖപ്പെടുത്തിയിരുന്നതാണ്. പീഡനദൃശ്യങ്ങള്‍ പുറത്തുവന്ന ശനിയാഴ്ച രണ്ട് മണിക്കൂറിനകം മൊയ്തീന്‍കുട്ടിയെ കസ്​റ്റഡിയിലെടുത്തതുതന്നെ വിവരങ്ങൾ നേര​േത്ത ലഭിച്ചതി​​െൻറ സൂചനയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more