1 GBP = 103.12

ഇന്ത്യൻ പങ്കാളിത്തത്തിൽ ഇറാനിൽ നിർമ്മിക്കുന്ന ചാബഹർ തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയായി

ഇന്ത്യൻ പങ്കാളിത്തത്തിൽ ഇറാനിൽ നിർമ്മിക്കുന്ന ചാബഹർ തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയായി

തെ​ഹ്​​റാ​ൻ: ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഇ​റാ​നി​ൽ നി​ർ​മി​ക്കു​ന്ന ചാ​ബ​ഹ​ർ തു​റ​മു​ഖ​ ന​വീ​ക​ര​ണ​ത്തി​​െൻറ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ചൈ​നീ​സ്​ പി​ന്തു​ണ​യോ​ടെ നിർമിക്കുന്ന പാകിസ്ഥാന്റെ ഗ്വാ​ദ​ർ തു​റ​മു​ഖ​ത്തി​ന്​ 50 മൈ​ൽ അ​ക​ലെ​യാ​ണി​ത്.

തുറമുഖം നിർമിക്കാനുള്ള പാ​കി​സ്​​താ​​െൻറ നീക്കത്തിന്​ ഇന്ത്യയുടെ മ​റു​പ​ടി​ കൂടിയാണീ പദ്ധതി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഇ​റാ​ൻ പ്ര​​സി​​ഡ​​ൻ​​റ്​ ഹ​​സ​​ൻ റൂ​​ഹാ​​നി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ റൂ​ഹാ​നി പ​റ​ഞ്ഞു. നി​ല​വി​ലെ തു​റ​മു​ഖം മൂ​ന്നു​മ​ട​ങ്ങ്​ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഇ​ന്ത്യ​യും ഇ​റാ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. 34 കോ​ടി യു.​എ​സ്​ ഡോ​ള​ർ മു​ത​ൽ​മു​ട​ക്കി ഇ​റാ​നി​ലെ വ​ലി​യ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ഖ​തം അ​ൽ അ​ൻ​ബിയ ആ​ണ്​ തു​റ​മു​ഖം നി​ർ​മി​ച്ച​ത്. അ​റ​ബി​ക്ക​ട​ലി​​നോ​ട്​ ചേ​ർ​ന്ന തുറമുഖത്തിന്റെ വി​സ്​​തൃ​തി മൂ​ന്നു മ​ട​ങ്ങാ​യി വ​ർ​ധി​പ്പി​ച്ചാ​ണ് ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ 85 ല​ക്ഷം ച​ര​ക്ക്​ ഇൗ ​തു​റ​മു​ഖ​ത്ത്​ എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. നേരത്തേ ഇ​തി​​ന്​ 25 ല​ക്ഷം ച​ര​ക്ക്​ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള പ്രാ​പ്​​തി​യാ​ണ്​​ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടാ​തെ, പു​തി​യ തു​റ​മു​ഖ​ത്തോ​ട്​ ചേ​ർ​ന്ന്​ അ​ഞ്ച്​ പു​തി​യ ക​ട​ൽ​പാ​ല​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ മൂ​ന്നെ​ണ്ണം ക​പ്പ​ലു​ക​ളി​ൽ വ​രു​ന്ന 100,000 ട​ൺ​വ​രെ ഭാ​ര​മു​ള്ള ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നാ​ണ്​ ഉപയോഗിക്കുന്നത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മ​ധ്യേഷ്യ, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ​ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടും. ഇ​ന്ത്യ​യെ ഇ​റാ​നും അ​ഫ്ഗാ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ഗ​താ​ഗ​ത ഇ​ട​നാ​ഴി​യി​ലെ സു​പ്ര​ധാ​ന താ​വ​ള​മാ​ണ് ചാ​ബ​ഹാ​ർ. ഇവിടെനിന്ന് അഫ്ഗാനിലെ ഹിറാത്, കാന്തഹാർ, കാബൂൾ, മസാറെ ശരീഫ് പ്രദേശങ്ങളുമായി സരഞ്ച്റോഡു വഴിയുള്ള ഗതാഗതവും ഇന്ത്യക്കു മുന്നിൽ തുറക്കുകയാണ്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തോ​ട്​ അ​ടു​ത്തു​കി​ട​ക്കു​ന്ന​താ​ണി​ത്. ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ, യൂറിയ കടത്തിന് ഇരുരാജ്യങ്ങളുടെയും സ്വതന്ത്രമായ സമുദ്രമാർഗം ഉപയോഗപ്പെടുത്തുകയും ചെയ്യാം.

പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ തുറമുഖത്തിന്റെ നി​യ​​​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ഇ​റാ​ൻ ഇ​ന്ത്യ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​യി 50 കോ​ടി ഡോ​ള​ർ ന​ൽ​കാ​മെ​ന്നും ഇ​ന്ത്യ ഉ​റ​പ്പു​ന​ൽ​കി​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more