1 GBP =

സെന്‍ട്രല്‍ മാഞ്ചസ്റ്ററിൽ മാര്‍ തോമാശ്ലീഹായുടേയും, വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാൾ മഹാമഹം ജൂലൈ 7, 8 തീയ്യതികളിൽ…

സെന്‍ട്രല്‍ മാഞ്ചസ്റ്ററിൽ മാര്‍ തോമാശ്ലീഹായുടേയും, വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാൾ മഹാമഹം ജൂലൈ 7, 8 തീയ്യതികളിൽ…

മാഞ്ചസ്റ്റര്‍:- സെന്‍ട്രല്‍ മാഞ്ചസ്റ്ററിൽ മാര്‍ തോമാശ്ലീഹായുടേയും,
വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാൾ മഹാമഹം
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ
ആഭിമുഖ്യത്തില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും,
ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത
തിരുനാളും സൺഡേ സ്ക്കൂൾ വാർഷികവും 2018 ജൂലൈ 7, 8
തീയതികളിൽഅത്യാഘോഷപൂർവ്വംകൊണ്ടാടും.തിരുന്നാളാഘോഷ
ങ്ങൾ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങൾസെൻറ് ജോസഫ് ചർച്ച്
ലോംഗ്സൈറ്റ് സീറോ മലബാർ കമ്യൂണിറ്റിയുടെ ചുമതല
വഹിക്കുന്ന ഗ്രേറ്റ്ബ്രിട്ടൻ രൂപതാ ചാൻസിലർഫാ . മാത്യു
പിണക്കാട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . തിരുനാളിനോട്
അനുബന്ധിച്ച് 2018 ജൂൺ 30 ത് മുതൽ ജുലൈ 6ാംതീയതിവരെ
എല്ലാ വാർഡ് യൂണിറ്റുകളിലുംനൊവേനഉണ്ടായിരിക്കുന്നതാണ് .
തിരുനാൾകൊടിയേറ്റ് ദിവസമായി ജൂലൈ 7ാംതീയതി ശനിയാഴ്ച
ഉച്ചക്ക് 2.30 pm ന് തിരു ക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ . സാജന്‍
നെട്ടപ്പെങ് ദിവ്യബലിക്കും, നൊവേനക്കും കാര്‍മ്മികനാകും.
നൊവേനക്കുശേഷം കൃത്യം 4.30 PM ന് ഫാ ഇയാൻ ഫാരൽ തിരുനാൾ
കെടിയേറ്റ് കർമ്മം നിർവഹിക്കുന്നതാണ്.


പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3 PMന്
പ്രധാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.സീറോ മലബാര്‍ സെന്ററില്‍
നിന്നും തിരുശേഷിപ്പുമായി പ്രദക്ഷിണമായി ബഹുമാനപ്പെട്ട
വൈദികരൊന്നിച്ച് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ച
ശേഷം തിരുസ്വരൂപ പ്രതിഷ്ടയും തുടര്‍ന്ന് അത്യാഘോഷ പൂര്‍വ്വമായ
തിരുനാള്‍ പാട്ടുകുര്‍ബ്ബാനയും ആരംഭിക്കും. ഷ്രൂസ്ബറി രൂപതാ സീറോ
മലബാര്‍ ചർച്ച് ചാപ്ലയിനും പ്രശസ്ത
വചനപ്രഘോഷകനുംകൂടിയായ റവ.ഫാ.ജോസ്
അഞ്ചാനിക്കലാണ്തിരുനാളിന് മുഖ്യകാര്‍മ്മികനാകുന്നത്.മറ്റ്
വൈദികര്‍ സഹകാര്‍മ്മികരാകും. ദി വ്യബലിക്ക് ശേഷം ലദീഞ്ഞും
സമാപനാശീര്‍വാദവും നടക്കും.


തുടര്‍ന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും, കഴുന്ന്
എടുക്കുന്നതിനും സൗകര്യം
ഉണ്ടായിരിക്കും.വിമൺഫോറത്തിന്റെയും സീറോ മലബാര്‍ യൂത്ത്
ലീഗിന്റെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.
തുടര്‍ന്ന് 5.30 pm ന് സീറോ മലബാര്‍ സെന്ററില്‍ മതബോധന സ്ക്കൂൾ
വാർഷിക പരിപാടികൾ ആരംഭിക്കുന്നതാണ്
ഇടവകാംഗങ്ങളുടെയും സൺഡേ സ്ക്കൂൾ കുട്ടികളുടെയും
നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും..

ന്യത്തങ്ങള്‍, സ്‌കിറ്റുകള്‍, പാട്ടുകള്‍ എന്നിങ്ങനെ വിവിധ
കലാപരിപാടികള്‍ ഉണ്ടായിരിക്കും. 8 PMന്സ്‌നേഹവിരുന്നോടെ
തിരുനാളാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
തിരുനാളാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍
പ്രാപിക്കുവാന്‍ എല്ലാവരേയുംറവ.ഫാ.മാത്യു പിണക്കാട്ടും
തിരുനാള്‍ കണ്‍വീനര്‍ ജോസി ജോസഫും കമ്മിറ്റി അംഗങ്ങളും
സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
ഹാന്‍സ് ജോസഫ് – 07951222331
വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ – 07812365564


ദേവാലയത്തിന്റെ വിലാസം:-
ST.JOSEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
MANCHE STER ,
MI3 OBU.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more