1 GBP = 103.89
breaking news

റോഡിലിറങ്ങിയ വിമാനം കാറുകളിടിച്ച് തകർത്തു: വീഡിയോ കാണാം

റോഡിലിറങ്ങിയ വിമാനം കാറുകളിടിച്ച് തകർത്തു: വീഡിയോ കാണാം

ന്യൂയോർക്ക്: ആകാശത്ത് കൂടി പറക്കുന്ന വിമാനം തിരക്കേറിയ റോഡിലിറങ്ങിയാൽ എന്താകും സ്ഥിതിയെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അമേരിക്കയിലെ സൈന്റ് പീറ്റേഴ്സ് ബർഗിൽ നടന്നത് ഇത്തരത്തിലൊരു സംഭവമാണ്. തിരക്കേറിയ ഹൈവേയിൽ ചെറുവിമാനം ഇടിച്ചിറങ്ങുന്നതും റോഡിലുണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം നടന്നത്. രണ്ട് യാത്രക്കാരുണ്ടായിരുന്ന സെസ്‌ന 402 ബി ചെറുവിമാനം യന്ത്രക്കകരാറ് മൂലം ഹൈവേയിൽ ക്രാഷ് ലാന്റ് ചെയ്യുകയായിരുന്നു. ലാന്റിംഗിനിടെ സമീപത്തുണ്ടായിരുന്ന രണ്ട് കാറുകൾ വിമാനം ഇടിച്ചുതെറിപ്പിച്ചു. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും ആളപായം ഉണ്ടായില്ല. നിസാരമായി പരിക്കേറ്റ മൂന്ന് പേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അതേസമയം, ജനവാസ കേന്ദ്രത്തിൽ തകർന്ന് വീഴുമായിരുന്ന വിമാനം റോഡിൽ സുരക്ഷിതമായി ഇറക്കിയ പൈലറ്റിനെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്തെത്തി. കാറുകളിൽ ഇടിച്ചു നിൽക്കാതെ വിമാനം കുറച്ച് കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more