1 GBP = 103.73
breaking news

മാഞ്ചസ്റ്റര്‍ ഭീകരാക്രമണം; സ്‌പോടനത്തിന് മുന്‍പുള്ള കൊലയാളിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

മാഞ്ചസ്റ്റര്‍ ഭീകരാക്രമണം; സ്‌പോടനത്തിന് മുന്‍പുള്ള  കൊലയാളിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

കഴിഞ്ഞ തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് തൊട്ട് മുന്‍പുള്ള ആക്രമണം നടത്തിയ കൊലയാളിയുടെ സി സി ടി വി ദൃശ്യങ്ങള്‍ മാഞ്ചസ്റ്റര്‍ പോലീസ് പുറത്ത് വിട്ടു. 22 പേരുടെ കൂട്ടക്കൊലക്ക് ഉത്തരവാദിയായ സല്‍മാന്‍ അബേദിയുടെ ആക്രമണത്തിന് മുന്‍പുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടത്. കറുത്ത ജാക്കറ്റും തൊപ്പിയുമണിഞ്ഞ സല്‍മാന്‍ ബാഗും തോളിലേന്തി ബോക്‌സ് ഓഫീസിനു സമീപമുള്ള ലിഫ്റ്റിനടുത്ത് നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത അരിയാനയുടെ കണ്‍സേര്‍ട്ടില്‍ ചാവേറായിയെത്തിയ സല്‍മാന്‍ സ്വയം പൊട്ടിത്തെറിച്ച് 22 പേരുടെ കൂട്ടക്കുരുതിക്കും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ പത്തൊന്‍പതോളം പേരെ പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട്.

ലിബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറിയവരാണ് അബിദിയുടെ കുടുംബം. എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പിതാവ് റമദാന്‍ പിന്നീട് ലിബിയയിലെ ഗദ്ദാഫി ഭരണകൂടത്തിനെതിരേ പോരാടാനായി ജോലി ഉപേക്ഷിച്ച് ലിബിയയിലേക്ക് മടങ്ങിയിരുന്നു. പിതാവിന്റെ വഴി പിന്‍തുടര്‍ന്നാണ് അബിദിയും സഹോദരന്‍മാരും തീവ്രവാദ സംഘത്തില്‍ ചേരുന്നത്.

നേരത്തെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചിരുന്ന സല്‍മാന്‍ അബിദി പിന്നീട് മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറ്റിയിരുന്നു. മാഞ്ചസ്റ്ററിലെ ലിബയന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ഈ കുടുംബം സാധാരണ രീതിയിലുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും ശാന്തസ്വഭാവി ആയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.

മാഞ്ചസ്റ്ററിലെ അക്രമണത്തിന് മുന്‍പ് സല്‍മാന്‍ അബിദി ലിബിയയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. അക്രമണത്തിന് മുന്‍പ് മൂന്നാഴ്ചയോളം ഇയാള്‍ ലിബിയയില്‍ തങ്ങി. ഈ ദിവസങ്ങളിലെല്ലാം ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു അബിദി കഴിഞ്ഞിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more