1 GBP = 104.19

പ്രതിഷേധങ്ങൾ ഫലം കാണുന്നു; കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചേക്കും

പ്രതിഷേധങ്ങൾ ഫലം കാണുന്നു; കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചേക്കും
രാജ്യത്തെങ്ങും വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം പിൻവലിച്ചേക്കും. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 2017 മെയ് 23നാണ് മൃഗങ്ങൾക്കതിരെയുള്ള ക്രൂരത തടയൽ നിയമം ഭേദഗതി ചെയ്തത്. ഇതനുസരിച്ച് പശു, കാള പോത്ത്, ഒട്ടകം, പൈക്കിടാവ് എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന്റെ ഈ നിയമത്തിനെതിരെ കർശന നിലപാടെടുത്തു. പലഭാഗത്തുനിന്നും വലിയ ആക്ഷേപവും വിമർശനമുണ്ടായി.
പ്രതിഷേധം ശക്തമാവുകയും ഈ ഉത്തരവ് പ്രതിപക്ഷം ഒരു ആയുധമായി കണക്കാക്കുകയും ചെയ്തതോടെയാണ് ഉത്തരവ് പിൻവലിക്കുന്നതിനെ കുറിച്ചാലോചിക്കാൻ കേന്ദ്രം തീരുമാനിച്ചത്.  കശാപ്പിനല്ല, കന്നുകാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുകയാണ് നിയമം ചെയ്യുന്നതെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്.

 

     

    Latest News:

    Post Your Comments Here ( Click here for malayalam )

    Press Esc to close
    show more