1 GBP = 102.88
breaking news

യു.കെ മലയാളികളുടെ കാരുണ്യവര്‍ഷം ഏറ്റു വാങ്ങിയ ജോമിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു!!

യു.കെ മലയാളികളുടെ  കാരുണ്യവര്‍ഷം ഏറ്റു വാങ്ങിയ ജോമിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു!!

ബിബിന്‍ എബ്രഹാം ന്യൂസ് ടീം

മനസ്സറിഞ്ഞു ചെയ്യേണ്ട കര്‍മ്മമാണ് ദാനം. പ്രത്യേകിച്ച് സഹജീവികളുടെ പ്രയാസങ്ങള്‍ സ്വയം മനസ്സിലാക്കി അവരുടെ ആവശ്യ സമയത്തു സ്‌നേഹവും കാരുണ്യവും കാണിക്കുമ്പോഴാണു നമ്മുടെ ജീവിതം അര്‍ഥ പൂര്‍ണമാവുന്നത്.

യു.കെയിലെ മലയാളി സമൂഹം ഒന്നടങ്കം ഒത്തൊരുമിച്ച് അണിനിരന്നു സഹായവര്‍ഷം ചൊരിഞ്ഞത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു.

ഒരു സുപ്രഭാതത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച്, ചികിത്സകളോടു പ്രതികരിക്കാതെ, മരുന്നുമായി മല്ലടിച്ചു ഹേവാര്‍ഡ്‌സ് ഹീത്തിലെ പ്രിന്‍സസ് റോയല്‍ ആശുപത്രിയില്‍ കിടന്നിരുന്ന ജോമി എന്ന ചെറുപ്പക്കാരനെ ഒരു പക്ഷേ ആരും തന്നെ മറന്നു കാണാന്‍ ഇടയില്ല.

ഒരു പാട് പ്രതീക്ഷകളുമായി നമുക്കിടയിലെ ഒരംഗമായിരുന്ന ആ ചെറുപ്പകാരനെ അപ്രതീക്ഷിതമായി വിധി വേട്ടയാടിയപ്പോള്‍ സഹായഹസ്തവുമായി യു.കെ മലയാളികള്‍ ഒത്തൊരുമിക്കുന്ന കാഴ്ച്ചക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. അതിന്റെ ഫലമെന്നോണം ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അന്ത്യം കുറിച്ച് ജോമിയുടെ കുടുംബം ആഗ്രഹിച്ചതുപോലെ അടിയന്തിരമായി പ്രത്യേക വിമാനത്തില്‍ എല്ലാ വിധ സൗകര്യങ്ങളോടെ ജോമിയെ നാട്ടിലേക്ക് തുടര്‍ ചികിത്സക്കായി കൊണ്ടു പോകുവാന്‍ സാധിച്ചിരുന്നു.

ഇന്നു ഒരു വര്‍ഷം പിന്നിടുമ്പോള്‍ യു.കെ മലയാളി സമൂഹത്തില്‍ നിന്നു ഒരു പാട് പേര്‍ ആ ചെറുപ്പക്കാരന്റെ ചികിത്സാ പുരാഗതിയും ആരോഗ്യസ്ഥിതിയെയും കുറിച്ച് അന്വേഷിച്ചു യുക്മയെ സമീപിച്ചിരുന്നു.

യുക്മക്കു ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ചു ദുഃഖകരമായ വാര്‍ത്തയാണ് ഞങ്ങള്‍ക്ക് പങ്കു വയ്ക്കുവാനുള്ളത്. ജോമിയുടെ ആരോഗ്യനിലയില്‍ യാതൊരു മാറ്റുവുമില്ലന്നാണ് ജോമിയുടെ സുഹ്രുത്തുക്കളില്‍ നിന്നു അറിയുവാന്‍ സാധിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച അവസ്ഥയില്‍, ചലനമറ്റ് മരുന്നുകളുടെ സഹായത്താല്‍ ജീവന്‍ നിലനിന്നു പോരുന്നു. പെഗ് ഫീഡ് വഴി ആണ് ആവശ്യമായ പോഷക പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ എത്തിക്കുന്നത്. ഇന്നും സുമനസ്സുകളുടെ സഹായത്തോടെ യു.കെയില്‍ നിന്ന് പെഗ് ഫീഡിനു ആവശ്യമായ പോഷകങ്ങള്‍ നാട്ടില്‍ എത്തിക്കുന്നു.

മികച്ച ചികിത്സക്കു വേണ്ടി നാട്ടിലെത്തിച്ച ജോമിയെ അദ്യം വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലും പിന്നീട് ഒട്ടു മിക്ക സ്‌പെഷലിസ്റ്റ് ആശുപത്രികളിലെ പ്രഗത്ഭ ഡോക്ടര്‍മാരുടെ വിദഗദ്ധ ചികിത്സാ നിര്‍ദേശങ്ങള്‍ അനുസരിച്ചു ആരോഗ്യസ്ഥതി വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നങ്ങള്‍ നടത്തിയിരുന്നു. കൂടാതെ ആയുര്‍വേദ പാരമ്പര്യ ചികിത്സാ രീതികളും ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പരീക്ഷിച്ചു.

ആലുവയിലെ രാജഗിരി മള്‍ട്ടി സ്പഷ്യാലിറ്റി ഹോസ്പിറ്റലില്‍ നിന്നു വീട്ടിലേക്കു മാറ്റി കൊള്ളാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഇപ്പോള്‍ വീടിനടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലും വീട്ടിലുമായി ജോമിയെ ശുശ്രൂഷിച്ചു പോരുന്നു. ഒരു പക്ഷേ ജോമി ആഗ്രഹിച്ചതു പോലെ അമ്മയും, ഭാര്യയും പ്രാര്‍ഥനകളോടെ എപ്പോഴും കൂടെയുണ്ട്.

ആ കുടുബത്തിന്റെ വേദനയില്‍ യുക്മയും പ്രാര്‍ത്ഥനയോടെ പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more