1 GBP =
breaking news

സ്‌പെയിനിന്റെ എതിർപ്പ് മറികടന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

സ്‌പെയിനിന്റെ എതിർപ്പ് മറികടന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

മാഡ്രിഡ്: സ്‌പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയ മാതൃരാജ്യമായ സ്‌പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചുള്ള പ്രമേയം കാറ്റലോണിയൻ പാർലമെന്റ് വോട്ടിനിട്ട് പാസാക്കുകയായിരുന്നു. 10 വോട്ടുകൾക്കെതിരെ 70 വോട്ടിനാണ് നിയമം പാസാക്കിയത്. അതേസേമയം, വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എന്നാൽ പ്രഖ്യാപനത്തിന് നിയമസാധുതയുണ്ടാകില്ലെന്ന് സ്‌പാനിഷ് പ്രധാമന്ത്രി പറഞ്ഞു.

സ്‌പെയിനിലെ ഏറ്റവും സമ്പന്ന മേഖലയായ ഇവിടെ അടുത്തിടെ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം ജനങ്ങളും സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ചെന്ന് അവകാശപ്പെട്ട് കാറ്റലോണിയൻ പ്രസിഡന്റ് കാർലസ് പ്യൂജിമൗണ്ട് സ്വതന്ത്ര്യ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ അന്തിമ തീരുമാനം സ്‌പെയിനുമായുള്ള ചർച്ചകൾക്ക് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ മാതൃരാജ്യത്തിന്റെ അനുമതിയില്ലാതെ നടത്തിയ ഹിതപരിശോധന സ്‌പെയിനിലെ പരമോന്നത കോടതി റദ്ദാക്കുകയായിരുന്നു.

സ്‌പെയിനിന്റെ എതിർപ്പിനെ മറികടന്നുകൊണ്ട് ഒക്‌ടോബർ ഒന്നിന് നടന്ന ഹിതപരിശോധനയ്‌ക്കിടെ പോളിംഗ് സ്റ്റേഷനിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ 760 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌പെയിൻ ഭരണകൂടം വിലക്കിയ സ്വതന്ത്ര ഹിതപരിശോധനയിൽ പങ്കെടുക്കാനെത്തിയതിനാണ് പൊലീസ് ജനങ്ങൾക്കു നേരെ ലാത്തിച്ചാർജ് നടത്തിയത്. പോളിംഗ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം ആറിന് കാറ്റലോണിയ പാർലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നൽകിയിരുന്നെങ്കിലും പിറ്റേന്നു ഹിതപരിശോധന വിലക്കി രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more