1 GBP =

ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു

ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു

ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡയസ് ബല്ലാര്‍ട്ടിനെ ആത്മഹത്യ ചെയത നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി ബല്ലാര്‍ട്ട് വിഷാദ രോഗത്തിന് ചികിത്സ നടത്തി വരികയായിരുന്നെന്ന് ക്യൂബന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

68കാരനായ ബല്ലാര്‍ട്ട് കഴിഞ്ഞ കുറെ മാസങ്ങളായി ഒരു സംഘം ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു എന്നു ക്യൂബ ഡിബേറ്റ് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രൂപത്തില്‍ ഫിഡല്‍ കാസ്‌ട്രോയോട് ഏറെ സാമ്യമുള്ള 68 കാരനായ ബലര്‍ട്ട് ‘ഫിഡലിറ്റോ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്‍ ആയ ബലര്‍ട്ട് സോവിയറ്റ് യൂണിയനിലാണ് പഠനം നടത്തിയത്. അന്തരിക്കുമ്പോള്‍ ക്യൂബന്‍ കൌണ്‍സില്‍ ഓഫ് സ്‌റ്റേറ്റിന്റെ ശാസ്ത്ര ഉപദേശകനും ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സിന്റെ വൈസ് പ്രസിഡണ്ടും ആയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more