1 GBP = 104.06

ഉഴവൂര്‍ വിജയന്റെ മരണം, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ; എന്‍.സി.പി നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കും

ഉഴവൂര്‍ വിജയന്റെ മരണം, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ; എന്‍.സി.പി നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍.സി.പി നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ശുപാര്‍ശ ചെയ്തത്. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാനസികമായി തളര്‍ത്തിയെന്നുമുള്ള ആരോപണം അന്വേഷിച്ച് തുടര്‍ നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് ശുപാര്‍ശ.

ഫോണ്‍ വിളിയെ തുടര്‍ന്ന് മാനസികവും ശാരീരികവുമായി തളര്‍ന്ന ഉഴവൂര്‍ വിജയൻ ആശുപത്രിയിലായെന്നും വൈകാതെ മരണം സംഭവിച്ചെന്നുമാണ് ആക്ഷേപം. ഉഴവൂര്‍ വിജയന്റെ കുടുംബാംഗങ്ങളും ഒരു വിഭാഗം എൻസിപി നേതാക്കളും മുഖ്യമന്ത്രിക്കും ഡി‍ജിപിക്കും ഇതുസംബന്ധിച്ചു നൽകിയ പരാതിയിലാണ് തുടര്‍ നടപടി.

ആരോപണ വിധേയനായി ഏകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസഭയിലെത്തുകയും ചെയ്തതിന് പിന്നാലെയാണ് എൻസിപിക്കകത്ത് പ്രശ്നങ്ങൾ രൂക്ഷമായത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂ‍ർ വിജയൻ,  തോമസ് ചാണ്ടിയുടെ എതിര്‍പക്ഷത്താണെന്നും ആക്ഷേപമുയര്‍ന്നു. ഇതിനിടെയാണ് അഗ്രോ ഇന്റസ്ട്രീസ്  കോർപറേഷൻ ചെയര്‍മാൻ കൂടിയായ സുൾഫിക്കർ മയൂരി ഉഴവൂര്‍ വിജയനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

സുല്‍ഫിക്കെതിരെ ഐ.പി.സി 120 (0), 506, ഐ.ടി നിയമം 67 എന്നിവ ചുമത്തിയാകും കേസെടുക്കുക.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more