1 GBP =
breaking news

ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ മൊഴിയെടുക്കുന്നു

ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ മൊഴിയെടുക്കുന്നു

കത്തോലിക സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പൊലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തുന്നു. കുറവിലങ്ങാട്ടെ മഠത്തില്‍ നേരിട്ടെത്തിയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ തന്നെ ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി കന്യാസ്ത്രീ പുതിയ പരാതിയും നല്‍കി.

11 മണിയോടെയാണ് അന്വേഷണ സംഘം കുറവിലങ്ങാട്ടെ മഠത്തില്‍ മൊഴിയെടുക്കാനായി എത്തിയത്. അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി സന്തോഷും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും അടക്കം നാല് പേരാണ് മൊഴിയെടുക്കുന്നത്. ആരോപണങ്ങളില്‍ കന്യാസ്ത്രീ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പരാതി വൈകാന്‍ ഉണ്ടായ കാരണമടക്കമുള്ളവ പൊലീസ് ആരായുന്നുണ്ട്. വിവാദമായ സാഹചര്യത്തില്‍ വിശദമായ മൊഴിയെടുക്കല്‍ തന്നെയാണ് നടക്കുന്നത്.

ആവശ്യമെങ്കില്‍ മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്തിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. മഠത്തിലെ മറ്റ് കന്യാസ്ത്രീകളില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നുണ്ട്. ഉടന്‍തന്നെ ബിഷപ്പിനെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more