1 GBP = 104.06

അ​ർ​ധ​രാ​ത്രി​യി​ൽ കാ​റു​ക​ൾ​ തീയിടുന്ന സംഭവം ; മെ​ഡി​ക്ക​ൽ കോളേജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ അറസ്റ്റിൽ

അ​ർ​ധ​രാ​ത്രി​യി​ൽ കാ​റു​ക​ൾ​ തീയിടുന്ന സംഭവം ; മെ​ഡി​ക്ക​ൽ കോളേജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ അറസ്റ്റിൽ

ബം​ഗ​ളൂ​രു : ‌ക​ർ​ണാ​ട​ക​യി​ലെ ബ​ലാ​ഗ​വി​യി​ലും ഗു​ൽ​ബ​ർ​ഗി​ലും അ​ർ​ധ​രാ​ത്രി​യി​ൽ കാ​റു​ക​ൾ​ അഗ്നിക്കിരയാക്കിയ സംഭവത്തിൽ മെ​ഡി​ക്ക​ൽ കോളേജ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ അറസ്റ്റിൽ. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ അ​മി​ത് ഗെ​യ്ക്ക്‌​വാ​ദയെയാണ് പൊലീസ് പിടികൂടിയത് .

കഴിഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ബ​ലാ​ഗ​വി​യി​ലും ഗു​ൽ​ബ​ർ​ഗി​ലു​മാ​യി പ​തി​ന​ഞ്ചോ​ളം കാ​റു​ക​ൾ​ക്കാ​ണ് ഇയാൾ തീ​യി​ട്ട​ത്. അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്കു​മാ​ണ് ഇത്തരത്തിൽ കാറുകൾ കത്തിച്ചിരുന്നത്. എന്നാൽ ക​ഴി​ഞ്ഞ ദി​വ​സം വി​ശ്വേ​ശ്വ​ര​യ്യ​യി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ കാ​റു​ക​ൾ​ക്ക് തീ​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡോ​ക്ട​ർ പി​ടി​യി​ലാ​യ​ത്.

അ​ർ​ധ​രാ​ത്രി​യി​ൽ ഡോ​ക്ട​ർ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു നീ​ങ്ങു​ന്ന​ത് കണ്ട സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് വി​വ​രം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അ​മി​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കാര്യങ്ങൾ വ്യക്തമായത്.

പൊലീസ് ഇ‍​യാ​ളു​ടെ കാ​റി​നു​ള്ളി​ൽ​നി​ന്നും ക​ർ​പ്പൂ​രം, എ​ൻ​ജി​ൻ ഓ​യി​ൽ, പെ​ട്രോ​ൾ നി​റ​ച്ച ക​ന്നാ​സ്, തു​ണി​പ്പ​ന്ത് എ​ന്നി​വ കണ്ടെടുത്തു. കാറുകൾ ഇത്തരത്തിൽ ഇയാൾ കത്തിക്കാൻ കാ​ര​ണം എ​ന്താ​ണെ​ന്ന് പൊലീസിന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പൊലീസ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സറെ ചോദ്യം ചെയ്ത വരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more