കാരി ഫിഷറിനും മാതാവിനും അന്ത്യയാത്ര ഒരുമിച്ച്


കാരി ഫിഷറിനും മാതാവിനും അന്ത്യയാത്ര ഒരുമിച്ച്

പ്രമുഖ ഹോളിവുഡ് നടിയും സ്റ്റാര്‍വാര്‍സ് താരവുമായ കാരി ഫിഷറിനേയും മാതാവും നടിയുമായ ഡെബ്ബി റെയ്‌നോള്‍ഡ്‌സിന്റേയും സംസ്‌കാരം ഒരുമിച്ച് നടത്തുമെന്ന് ഡെബ്ബി റെയ്‌നോള്‍ഡ്‌സിന്റെ മകന്‍ ടോഡ് ഫിഷര്‍ അറിയിച്ചു. പ്രമുഖരായ നിരവധി ഹോളിവുഡ് താരങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹോളിവുഡ് ഹില്ലിലെ ഫോറസ്റ്റ് ലോണില്‍ തന്നെയാകും ഇരുവരുടേയും സംസ്‌കാരം. എന്നാല്‍ സംസ്‌കാരതീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

സംസ്‌കാര ചടങ്ങുകള്‍ തികച്ചും സ്വകാര്യമായി നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നതെന്ന് ടോഡ് ഫിഷര്‍ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കുമായി ഒരു ഓര്‍മ്മചടങ്ങ് സംഘടിപ്പിക്കും. എന്നാല്‍ ഇതിന്റേയും തീയതിയോ പദ്ധതികളോ ഇതുവരെ പര്രഖ്യാപിച്ചിട്ടില്ല. കാരിഫിഷറിന്റെ ശരീരം നടപടികള്‍ പൂര്‍ത്തിയാക്കി ലോസ് ആഞ്ചല്‍സിലെ കൊറോണര്‍ ഓഫീസ് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 165