കെയര്‍ഫുള്ളിലൂടെ ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക്


കെയര്‍ഫുള്ളിലൂടെ ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക്

വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നു. മരുഭൂമിയിലെ ആന എന്ന ചിത്രത്തിന് ശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്ളിലൂടെയാണ് ജോമോള്‍ തിരിച്ചുവരുന്നത്. പ്രീയദര്‍ശന്റെ രാക്കിളിപ്പാട്ടായിരുന്നു വിവാഹത്തിന് മുന്‍പ് അഭിനയിച്ച അവസാന ചിത്രം.

വിജയ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിജയ് ബാബുവിന്. ആട് ഒരു ഭീകരജീവിയാണ് എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിന് ശേഷം വിജയ് ബാബു പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് ഇത്. പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകിയായ സന്ധ്യാരാജുവാണ് കെയര്‍ഫുളില്‍ നായികയായി എത്തുന്നത്.

ഇന്‍വെസ്റ്റിഗേറ്റീവ്, സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തിലുള്ള ഈ ചിത്രം സമൂഹത്തിലെ ഒരു കാലികപ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. കേസ് അന്വേഷണത്തിന് എത്തുന്ന വിജയ് ബാബു കഥാപാത്രത്തിന്റെ നായികയായിട്ടാണ് സന്ധ്യാരാജു കെയര്‍ഫുളിലെത്തുന്നത്. കുച്ചുപ്പുടിയില്‍ ലോകപ്രശസ്തയാണ് സന്ധ്യാരാജു.
വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ് പയസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, വിനീത് കുമാര്‍, അശോകന്‍, കൃഷ്ണകുമാര്‍, പാര്‍വതി നമ്പ്യാര്‍, ശ്രീജയ എന്നിവരും അഭിനയിക്കുന്നുണ്ട്. കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള പ്രീപ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി. നിലവിലെ സിനിമാസമരം പൂര്‍ത്തിയാകുന്നത് അനുസരിച്ച് ചിത്രീകരണം തുടങ്ങും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 469