1 GBP = 103.87

ലണ്ടനിലെ വീടിനുള്ളിൽ വിഷവാതകം ശ്വസിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളുൾപ്പെടെ അഞ്ചുപേർ ആശുപത്രിയിൽ

ലണ്ടനിലെ വീടിനുള്ളിൽ വിഷവാതകം ശ്വസിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളുൾപ്പെടെ അഞ്ചുപേർ ആശുപത്രിയിൽ

ലണ്ടൻ: നോർത്ത് വെസ്റ്റ് ലണ്ടനിലെ എഡ്‌ജ്‌വെയറിലെ ഒരു വീടിനുള്ളിൽ കാർബൺ ഡൈഓക്സൈഡ് ശ്വസിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. 38 ഉം 42 ഉം വയസ്സുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. രണ്ടു കുട്ടികളുൾപ്പെടെ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഡ്ജ്വെയറിലെ ബേക്കൺ ലൈനിലുള്ള ഒരു വീടിനുള്ളിൽ നിന്നാണ് വിഷ വാതകം ശ്വസിച്ച് ഇവരെ കണ്ടെത്തിയത്. ബോയിലറിൽ നിന്നുള്ള ലീക്കായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

ഈസ്റ്റേൺ യൂറോപ്യരെന്ന് കരുതുന്ന ഇവർ രണ്ടു മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ഇവിടെ വാടകക്ക് താമസമാക്കിയതെന്ന് അയൽക്കാർ പറയുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടു പുരുഷന്മാർ അബോധാവസ്ഥയിലായതിനെ തുടർന്ന് പോലീസും പാരാമെഡിക്കൽ ടീമും സംഭവസ്ഥലത്തെത്തിയത്. ഫയർ എഞ്ചിനുകളും സംഭവസ്ഥലത്തെത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഹാരോ പോലീസ് സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more