1 GBP = 103.84
breaking news

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക; വാഹനങ്ങളുടെ സേഫ്റ്റി റീകോളുകൾ പെൻഡിങ് ഉണ്ടെങ്കിൽ £2500 പിഴ നൽകണം

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക; വാഹനങ്ങളുടെ സേഫ്റ്റി റീകോളുകൾ പെൻഡിങ് ഉണ്ടെങ്കിൽ £2500 പിഴ നൽകണം

ലണ്ടൻ: സേഫ്റ്റി റീകാളുകൾ പെൻഡിങ് ഉള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ കാത്തിരിക്കുന്നത് രണ്ടായിരത്തി അഞ്ഞൂറ് പൗണ്ട് പിഴയും മൂന്ന് പെനാൽറ്റി പോയിന്റും. വാഹന നിർമ്മാതാക്കൾ നിർമ്മാണത്തകരാറുകളോ വാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയിലോ പോരായ്മകൾ കണ്ടെത്തിയാൽ നിരത്തിലിറങ്ങിയ വാഹനങ്ങളെ തിരിച്ച് വിളിക്കുക പതിവാണ്. ഇത് ചിലപ്പോ എയർബാഗ്, സ്റ്റീയറിംഗ് വീൽ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലുള്ള പോരായ്മകളാകാം. തിരിച്ച് വിളിക്കുന്ന വാഹനങ്ങളുടെ തകരാറുകൾ കമ്പനികൾ പരിഹരിച്ച് നൽകുന്നത് പൂർണ്ണമായും സൗജന്യമായാണ്. പലപ്പോഴും സമയക്കുറവും അശ്രദ്ധയും പലരും വാഹനങ്ങൾ കമ്പനികളിൽ എത്തിച്ച് നന്നാക്കാൻ ശ്രമിക്കാറില്ല. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ പിഴവുകൾ തീർത്തില്ലെങ്കിൽ 2500 പൗണ്ട് പിഴയും മൂന്ന് പോയിന്റും നൽകേണ്ടി വരും.

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവരാണ് ഏറെ ശ്രദ്ധ ചെലുത്തേണ്ടത്. എട്ടു മില്യനോളം സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ രാജ്യത്ത് ഒരു വർഷം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അതിൽ തന്നെ ആറു ലക്ഷത്തിലധികം വാഹനങ്ങൾ സേഫ്റ്റി റീകോളുകൾ പെൻഡിങ് ഉള്ളവയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസിയുടെ(ഡി വി എസ് എ) കണക്ക് പ്രകാരം യുകെ റോഡുകളിലെ പതിമൂന്നിൽ ഒരു വാഹനം സേഫ്റ്റി റീകോളുകൾ പെൻഡിങ് ഉള്ളവയാണെന്നാണ് റിപ്പോർട്ട്.

ഓൺലൈൻ വില്പനക്കാർ ഉൾപ്പെടെയുള്ള കാർ ഡീലർമാർ പലപ്പോഴും സേഫ്റ്റി റീകോൾ പെൻഡിങ് ചെക്ക് ചെയ്യാതെയാണ് കാറുകൾ വില്പന നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ വാങ്ങുന്നവർ കരാറിലേർപ്പെടുന്നതിന് മുൻപ് ഔദ്യോഗിക ഓൺലൈൻ പോർട്ടലിൽ( കാർ സേഫ്റ്റി റീകോൾ )പോയി വാഹനങ്ങൾക്ക് സേഫ്റ്റി റീകോളുകൾ പെൻഡിങ് ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഡി വി എസ് എ അഭ്യർത്‌ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more