1 GBP = 104.08

നിങ്ങളുടെ കാറിന്റെ താക്കോൽ രാത്രികാലങ്ങളിൽ എവിടെയാണ് സൂക്ഷിക്കുന്നത്? ഡ്രായറിനുള്ളിൽ? ബെഡിനടുത്ത്? അതോ മുൻവശത്തെ വാതിലിനടുത്തുള്ള ഹൂക്കിലോ? സൂക്ഷിക്കുക! കാർ മോഷ്ടിക്കാൻ കള്ളന്മാർക്ക് താക്കോൽ പോലും വേണ്ട

നിങ്ങളുടെ കാറിന്റെ താക്കോൽ രാത്രികാലങ്ങളിൽ എവിടെയാണ് സൂക്ഷിക്കുന്നത്? ഡ്രായറിനുള്ളിൽ? ബെഡിനടുത്ത്? അതോ മുൻവശത്തെ വാതിലിനടുത്തുള്ള ഹൂക്കിലോ? സൂക്ഷിക്കുക! കാർ മോഷ്ടിക്കാൻ കള്ളന്മാർക്ക് താക്കോൽ പോലും വേണ്ട

ലണ്ടൻ: ബ്രിട്ടനിൽ കാർ മോഷണങ്ങൾ പതിവായി നടക്കുന്നത് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലിപ്പോൾ അത് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിലകൂടിയ പ്രീമിയർ കാറുകൾ. യുകെയിലെ മലയാളികളും പഴയ കാറുകൾക്ക് പകരം പുതിയ ലക്ഷ്വറി കാറുകളിലേക്ക് മാറിയിട്ടുണ്ട്. പുത്തൻ സാങ്കേതിക വിദ്യയുപയോഗിച്ച് വിലകൂടിയ കാറുകളിലാണ് മോഷ്ടാക്കളുടെ നോട്ടം. ഇതുവരെയും മലയാളികളുടെ കാറുകൾ മോഷണം പോയെന്ന റിപ്പോർട്ടുകൾ വന്നിട്ടില്ലെങ്കിലും കൂടുതൽ കരുതൽ എടുക്കേണ്ടിയിരിക്കുന്നു.

ഹൈടെക് കാർ മോഷണം; വിലകൂടിയ കാറുകൾ മോഷ്ടിക്കാൻ ഒരു മിനുട്ട് പോലും വേണ്ട; മലയാളികൾ ജാഗ്രതൈ

റിലേ അറ്റാക്ക് എന്നറിയപ്പെടുന്ന മോഷണവിദ്യയിലൂടെ മാഞ്ചസ്റ്ററിൽ നടന്ന മോഷണം നേരത്തേ യുക്മ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു റിലേ ബോക്സുകളുപയോഗിച്ച് ഒരു മിനിറ്റ് മാത്രമെടുത്ത് കാറുകൾ കൈക്കലാക്കുകയാണ് മോഷണ രീതി. ഒരു മോഷ്ടാവ് കാറിനടുത്തും മറ്റൊരു മോഷ്ടാവ് വീടിന്റെ വാതിലിനടുത്തും റിലേ ബോക്സുകളുമായി നിലയുറപ്പിച്ച ശേഷം വീടിനകത്തുള്ള കാർ കീയിൽ നിന്നുള്ള സിഗ്നലുകൾ ആഗീകരണം ചെയ്ത് കാറിലെ സിസ്റ്റത്തിലേക്ക് മാറ്റുന്നതാണ് രീതി. സിഗ്നലുകൾ ആഗീകരണം ചെയ്യുന്ന സിസ്റ്റം കാർ ലോക്ക് സ്വയമേ തുറക്കുകയും മോഷ്ടാക്കൾക്ക് കാറുമായി കടന്നു കളയാൻ അവസരമൊരുക്കുകയും ചെയ്യും. ഇതൊക്കെ ചെയ്യുന്നതിന് ഒരു മിനിറ്റിൽ താഴെ മാത്രം സമയം മതി.

കാർ സെക്യൂരിറ്റി സ്ഥാപനമായ ട്രാക്കർ പറയുന്നത് ഈ വർഷം മോഷണം പോയ കാറുകളിൽ 66 ശതമാനവും ഇത്തരത്തിലാണ് മോഷ്ടിക്കപ്പെട്ടതെന്നാണ്. പ്രത്യേക മോഷണ സംഘങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിൽ ആമസോണിലും ഈബേയിലും വളരെ കുറഞ്ഞ വിലയ്ക്ക് റിലേ ബോക്സുകൾ സുലഭവുമാണ്. എന്തിനേറെ റിലേ ബോക്സുകളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പറ്റുന്ന വീഡിയോകളും ഓൺലൈനിൽ ലഭ്യമാണ്.

മോഷണങ്ങൾ തടയുന്നതിന് ചില ചെറിയ പരിഹാര മാർഗ്ഗങ്ങളും ഉണ്ടെന്ന് ട്രാക്കറിന്റെ പോലീസ് ലെയ്സൺ മേധാവി ആൻഡി ബാർസ് പറയുന്നു. റിലേ ബോക്സുകളിലേക്ക് സിഗ്നൽ ചുമരുകൾക്കുള്ളിലൂടെയും, ജനൽ വാതിൽ തുടങ്ങിയവക്കുള്ളിലൂടെയും പായും. എന്നാൽ ലോഹമാണ് ഇതിന്റെ പ്രധാന ശത്രു. ലോഹത്തിനുള്ളിലൂടെ റിലേ ബോക്സുകൾക്ക് സിഗ്നലുകൾ അഗീകരണം ചെയ്യാൻ കഴിയില്ല. ഒരു മെറ്റൽ ബോക്സിനുള്ളിൽ കാർ താക്കോലുകൾ സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിനകത്തോ മൈക്രോവേവിനുള്ളിലോ സൂക്ഷിക്കുന്നത് സുരക്ഷിതമെന്ന് ആൻഡി പറയുന്നു. എന്നാൽ അതൊന്നും നമുക്ക് മലയാളികൾക്ക് പ്രായോഗികമല്ല, മെറ്റൽ ബോക്സ് തന്നെയാണ് ഫലപ്രദം.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more