1 GBP =
breaking news

കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒട്ടാവ: കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്‍മാന്‍ (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 15 ന് ആയിരുന്നു സംഭവം നടന്നതെങ്കിലും വെള്ളിയാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിടുന്നത്. ഡിസംബര്‍ 13 ന് ആണ് ഇവരെ അവസാനമായി കണ്ടത്. ഇതിനു ശേഷം കുടുംബവുമായി പോലും ഇവര്‍ ബന്ധപ്പെട്ടിട്ടില്ല.

പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനയൊന്നും ലഭിച്ചിട്ടില്ല. നീന്തല്‍ കുളത്തിനു സമീപം കസേരയില്‍നിന്നും ബെല്‍റ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more