1 GBP = 103.82
breaking news

പട്ടിയും വീടും നോക്കലല്ല പൊലീസിന്‍റെ പണി; കർശന നടപടി സ്വീകരിക്കും -മുഖ്യമന്ത്രി

പട്ടിയും വീടും നോക്കലല്ല പൊലീസിന്‍റെ പണി; കർശന നടപടി സ്വീകരിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിലെ ദാസ്യവൃത്തിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്‍റെ ജോലിയെന്നും അങ്ങിനെ നിയോഗിക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

മന്ത്രിമാർ, എം.എൽ.എമാർ, നേതാക്കൾ എന്നിവരുടെ സുരക്ഷക്കായി 388 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ന്യായാധിപൻമാരുടെ സുരക്ഷക്ക് 173 പൊലീസുകാരെയും നിയോഗിച്ചു. സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ഇതിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ദാസ്യവൃത്തിയിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപോയി. കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
മര്‍ദനത്തിന് ഇരയായ പോലീസുകാരനു നേരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പോലീസ് സ്വീകരിച്ച നടപടിയെന്നും മുരളീധരന്‍ ചോദിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നിട്ട് എന്താണ് ചെയ്തതത്. ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാര്‍ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട സ്ഥിതിയാണ്. ക്യാംപ് ഫോളോവര്‍മാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതിയുണ്ടെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more