1 GBP =
breaking news

പുൽക്കൂട് മത്സരം ഒരുക്കി കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30 , ശനിയാഴ്ച….

പുൽക്കൂട് മത്സരം ഒരുക്കി കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30 , ശനിയാഴ്ച….

ജിജി സ്റ്റീഫൻ
പുൽക്കൂട് മത്സരം ഒരുക്കി കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30 , ശനിയാഴ്ച 5 മണി മുതൽ 10 മണി വരെ “ഫുൾബോൻ” ഹാളിൽ വച്ച് ആഘോഷിക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും പുൽക്കൂട് മത്സരം ഒരുക്കിയാണ് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പുൽക്കൂട് മത്സര വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകുന്നതാണ്. ആഘോഷങ്ങളുടെ മദ്ധ്യേ അടുത്ത രണ്ട്‌ വർഷത്തേയ്ക്കുള്ള യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനം ഏൽക്കുന്നതുമാണ്.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും കരോൾ ഗാനമത്സരവും ആഘോഷങ്ങളുടെ ഭാഗമായി സംഘാടകർ ഒരുക്കിയിട്ടുണ്ട്.

എല്ലാ മലയാളികൾക്കും കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സരാശംസകൾ….

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more