വര്‍ഷം മുഴുവന്‍ മോദിമയം ആക്കി കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ പുറത്തിറക്കി


വര്‍ഷം മുഴുവന്‍ മോദിമയം ആക്കി കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ പുറത്തിറക്കി

വര്‍ഷം മുഴുവന്‍ മോദിമയമാക്കി കേന്ദ്രസര്‍ക്കാരിന്റെ 2017ലെ കലണ്ടര്‍ പുറത്തിറക്കി. 12 മാസവും 12 പുറങ്ങളില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ പുറത്തിക്കിയിരിക്കുന്നത്. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി എം. വെങ്കയ്യ നായിഡുവാണ് വ്യാഴാഴ്ച കലണ്ടര്‍ പുറത്തിറക്കിയത്.

ചടങ്ങില്‍ വച്ച് ഡിജിറ്റല്‍ കലണ്ടര്‍ ആപ്പും പുറത്തിറക്കി. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25 മുതല്‍ 100 ദിവസം നീണ്ടുനില്‍ക്കുന്ന സദ്ഭരണ ക്യാമ്പെയ്‌ന് തുടക്കം കുറിയ്ക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317